Image

പുറംമലയാളിയുടെ ഉള്‍ക്കവിത (പി.ഹരികുമാര്‍)

പി.ഹരികുമാര്‍ Published on 10 August, 2019
പുറംമലയാളിയുടെ ഉള്‍ക്കവിത  (പി.ഹരികുമാര്‍)
ആറ്റൂര്‍ പറഞ്ഞു: 
'തഴയ്ക്കല്‍ ദുഷ്‌ക്കരം കവിതക്ക്, മൊഴിമലയാളമില്ലെങ്കില്‍.
ചെവിയിലും, തൊലിയിലും, 
മലയാളമൊഴി,
തട്ടിയില്ലെങ്കില്‍.
(മാതൃഭൂമി വാരിക ഓഗസ്റ്റ്11, 2019)

ആദ്യകവിത വാങ്ങിയച്ചടിച്ച 
കോരുപ്പണിക്കര്‍ മാഷും, 
ആശ്ലേഷം ചെയ്തനുഗ്രഹിച്ച
സഖാക്കള്‍ ഇ.സി.ഭരതനും,
കൃഷ്ണപിള്ളയും, എകെജിയും, 
'മാതൃഭൂമി'ക്കാരന്‍ രാഘവ പണിക്കരും,
തര്‍ക്കങ്ങളനുവദിച്ചനുഗ്രഹം തൂകിയ
മാരാരും, എം.ഗോവിന്ദനും, 
സുന്ദര രാമസ്വാമിയും,
ആര്‍.രാമചന്ദ്രനും, 
ആശീര്‍വദിച്ചാര്‍ദ്രതയിറ്റിച്ച
മേഘരൂപനും, ആസാം പണിക്കാരനും,
സഹയാത്രി എം എന്‍ വിജയനും, 
ശിഷ്യന്‍ പിണറായി വിജയനും
ഒക്കെ,
തൊലിയില്‍ തൊട്ട് 'ആറ്റൂരാ'ക്കിയ
കവിതന്നനുഭവത്തിന്നുറപ്പെത്ര ശരി!
2
മലയാളത്തെയൂട്ടിയുറക്കുവാനുണ്ണാതുറക്കമൊഴിച്ച്,
സഹ്യനും, കടലിനുമപ്പുറം, വേര്‍ക്കും
പുറംകേരളത്തിലില്ല,
മേല്‍പ്പറഞ്ഞവരാരും,
അക്കാദമികളും, അധികാരികളും,
ഭാഷാവായനാ, സംവാദ,
സംപ്രേക്ഷണയിടങ്ങളും.
മറുനാടന്‍ മലയാളിതന്‍
തൊലിയിലുള്ളറിഞ്ഞ് തൊട്ടീടുവാന്‍,
അകമലയാളമെന്നെങ്കിലും തുനിയുമോ;
അതിവേഗ ഡിജിറ്റല്‍ യുഗത്തിലും?
വിശ്വവിശാല സൈബര്‍ സൗകര്യത്തിലും?
മലയാളം മിഷന്‍ പരന്നു പറക്കുമ്പൊഴും?
പ്രവാസി മഹാസഭ ഉദ്‌ഘോഷമാക്കുമ്പൊഴും?
ഇല്ലില്ല'യെന്നതത്രേ അപ്രിയ സത്യം.
പറയാതെ വയ്യ.
3
മറുനാടന്‍ മലയാളിതന്‍ 
തൊലിയില്‍ തൊടണമെങ്കിലുണ്ടാവണം,
അമ്മമലയാളത്തിന്,
പതിനഞ്ചാം ജില്ലകള്‍,
ഓരോ പുറം മലയാളിനാട്ടിലും.

ഏഴെട്ടു പതിറ്റാണ്ടൊരേ ദിശയില്‍ മാത്രമൊഴുകിയോരാര്‍ദ്രനദിയില്‍
ഇനിയെങ്കിലും, മുതിരുമോ
അകമലയാള ഭ്രാതാക്കള്‍,
തിരികെയൊരു 
കൊതുമ്പുതോണി നയിക്കുവാന്‍?!

പുറംമലയാളിയുടെ ഉള്‍ക്കവിത  (പി.ഹരികുമാര്‍)
Join WhatsApp News
പിന്നെയും വന്നു നാറ്റിക്കാന്‍ 2019-08-10 05:12:06
എന്തേ ഇവരെ ഒക്കെ വെള്ളം ഒഴുക്കികൊണ്ട് പോകാത്തത്?
-നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക