Image

പരസ്യത്തിന്റെ കലാവധി കഴിഞ്ഞിട്ടും ചിത്രം ഉപയോഗിച്ചു! നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി

Published on 09 August, 2019
പരസ്യത്തിന്റെ കലാവധി കഴിഞ്ഞിട്ടും ചിത്രം ഉപയോഗിച്ചു! നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി

പരസ്യക്കരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ഐശ്വര്യ ലക്ഷ്മി ഇരിങ്ങാലക്കുട അഡീഷ്ണല്‍ കോടതിയിലെത്തി. ഇരിങ്ങാലക്കുട അഡീഷ്ണല്‍ സബ് കോടതിയിലാണ് താരം എത്തിയത്. പരസ്യ കമ്ബനിയുമായുള്ള കരാര്‍ കഴിഞ്ഞതിനു ശേഷവും ഐശ്വര്യയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നടി നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസിന്റെ സെറ്റില്‍മെന്റിനു വേണ്ടിയാണ് ഐശ്വര്യ എത്തിയത്.ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചു. അഭിഭാഷകനോടൊപ്പമാണ് ഐശ്വര്യ കോടതിയി എത്തിയത്.


മയാനദി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും മായനദിയായിരുന്നു നടിയുടെ കരിയറില്‍ വലിയ ഹിറ്റ് നല്‍കിയത്. ഇപ്പോഴും അപര്‍ണ്ണ എന്ന കഥപാത്രം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകാറുണ്ട്.


യുവതാരങ്ങളടെ ഭാഗ്യനായികയാണ് ഐശ്വര്യ ലക്ഷ്മി. കുറഞ്ഞ സമയത്തിനുളളില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിക്കാന്‍ താരത്തിനായി. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. തമിഴിലും ചുവട്വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് താരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക