Image

ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് പതിനൊന്നിന് നേപ്പര്‍വില്ലില്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 August, 2019
ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് പതിനൊന്നിന് നേപ്പര്‍വില്ലില്‍
ചിക്കാഗോ: ഇന്ത്യന്‍ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു ഇന്ത്യന്‍ ഔട്ട്‌റീച്ച് വര്‍ഷങ്ങളായി നടത്തി വരുന്ന മിഡ് വെസ്റ്റിലെ ഏറ്റവും വലിയ പരേഡുകളിലൊന്നായ ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് പതിനൊന്നിന് നേപ്പര്‍വില്‍ സെന്‍ട്രല്‍ ഹൈസ്കൂള്‍ മൈതാനത്തു വൈകുന്നേരം നാല് മണി മുതല്‍ പരേഡുകള്‍ ആരംഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ചിക്കാഗോയുടെ മലയാളി സാന്നിധ്യമായി കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഈ വര്‍ണ്ണ വിസ്മയത്തില്‍ പങ്കെടുക്കുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക, സാമൂഹിക പൈതൃകങ്ങളുടെ ഏകോപിത പരേഡില്‍ കേരളത്തെയും മലയാളത്തേയും പ്രതിനിധികരിക്കാന്‍ മിഡ് വെസ്റ്റിലുള്ള എല്ലാ മലയാളികളേയും കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക