മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ മുന്‍കാല സാരഥിയായിരുന്ന രാജു നല്ലൂരിന്റെ നിര്യാണത്തില്‍ മങ്ക അഗാധ ദുഃഖം അറിയിച്ചു . മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ എക്‌സിക്യൂട്ടിവ് ഡയറക്ട റായി ആയി ദീര്‍ഘനാള്‍ സേവനം അനുഷ്ഠിച്ച രാജു നല്ലൂര്‍ മങ്ക ബോര്‍ഡ് മെമ്പറും സജീവ സാമൂഹ്യ പ്രവര്‍ത്തകനും മികച്ച സംഘാടകനും ആയിരുന്നു .
കുടുംബത്തിനും അസോസിയേഷനും ഒരുപോലെ ദുഃഖകരമായ ഈ വേര്‍പാടില്‍ മങ്ക പ്രസിഡണ്ട് സജന്‍ മൂലപ്ലാക്കല്‍ , സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടോജോ തോമസ് , വൈസ് ചെയര്‍മാന്‍ ജോസ് മാമ്പള്ളി , ട്രസ്റ്റി ബോര്‍ഡ് അംഗവും ഫോമാ ജോയിന്റ് സെക്രട്ടറി യുമായ സാജു ജോസഫ് എന്നിവര്‍ അനുശോചനം അറിയിച്ചു ഒപ്പം കുടുംബാഗങ്ങളെ സന്ദര്‍ശിച്ച് ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചു .