Image

ഡാളസ് മാര്‍ത്തോമ യുവജന സഖ്യം കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 23, 24, 25 തീയതികളില്‍

പി പി ചെറിയാന്‍ Published on 07 August, 2019
ഡാളസ്  മാര്‍ത്തോമ   യുവജന സഖ്യം കണ്‍വന്‍ഷന്‍ ഓഗസ്റ്റ്  23, 24, 25 തീയതികളില്‍
ഡാളസ്: ഡാളസ് മാര്‍ത്തോമാ ചര്‍ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്)  യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍  വാര്‍ഷിക സുവിശേഷ  കണ്‍വന്‍ഷന്‍   2019 ഓഗസ്റ്റ്  23, 24, 25 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡാളസ് മാര്‍ത്തോമാ ചര്‍ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്)വച്ചു നടത്തപ്പെടുന്നു. വൈകുന്നേരം 6.30 നു ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍, പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ വെരി. റെവ. ഫാദര്‍. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വചന ശ്രുശൂഷ നിര്‍വ്വഹിക്കും. യുവജന സഖ്യം ഗായക സംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നല്‍കുന്നു.  ഈ കണ്‍വെന്‍ഷനിലെക്ക്  ഡാലസ്സിലുള്ള എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി റവ ഡോ  എബ്രഹാം മാത്യു , റവ  ബ്ലെസിന്‍  കെ മോന്‍, കണ്‍വീനര്‍ ജോബി ജോണ്‍, സെക്രട്ടറി ജോ. ഈട്ടി എന്നിവര്‍ അറിയിച്ചു.

ഡാളസ്  മാര്‍ത്തോമ   യുവജന സഖ്യം കണ്‍വന്‍ഷന്‍ ഓഗസ്റ്റ്  23, 24, 25 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക