Image

ട്രമ്പിന്റെ താരീഫുകളെ അതിജീവിക്കുവാന്‍ വ്യവസായങ്ങള്‍ മാര്‍ഗങ്ങള്‍ തേടുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 July, 2019
ട്രമ്പിന്റെ താരീഫുകളെ അതിജീവിക്കുവാന്‍ വ്യവസായങ്ങള്‍ മാര്‍ഗങ്ങള്‍ തേടുന്നു (ഏബ്രഹാം തോമസ്)
ചൈനയില്‍ നിന്ന് വിപണത്തിനായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മേല്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് താരീഫുകള്‍ ഏര്‍പ്പെടുത്തിയത് വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചു. ചില വ്യവസായികള്‍ ഫാക്ടറികള്‍ ചൈനയ്ക്ക് പുറത്തേയ്ക്ക് മാറ്റി. മറ്റ് ചിലര്‍ ട്രമ്പിന്റെ നിയമത്തിലെ പഴുതുകള്‍ തേടുകയാണ്.

ചൈനയില്‍ സാധനങ്ങള്‍ നിര്‍മ്മിക്കുകയും, യു.എസ്.എയിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്ന മിക്കവാറും എല്ലാ വ്യവസായ സ്ഥാപനങ്ങളും അങ്കലാപ്പിലാണ്. ചില സ്ഥാപനങ്ങള്‍ കാത്തിരിക്കുകയാണ്. നിയമം മാറും എന്ന പ്രതീക്ഷയില്‍. ഇവരുടെ കാത്തിരിപ്പ് ഒരു വര്‍ഷമായി തുടരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ എക്‌സെല്‍ ബ്രാന്‍ഡ്‌സ് ഹാല്‍സ്റ്റണ്‍, ഐസക് മിസ് രാഹി, സി. വണ്ടര്‍ എന്നീ വസ്ത്ര നിരകള്‍ വിപണിയില്‍ എത്തിക്കുന്നു. ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിയറ്റ്‌നാം, കമ്പോഡിയ, ബാംഗഌദേശ്, കാനഡ രാജ്യങ്ങളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മെക്‌സിക്കോയിലേയ്ക്കും മധ്യ അമേരിക്കയിലേയ്ക്കും വ്യാപിപ്പിക്കുവാന്‍ പദ്ധതിയുണ്ട്. അടുത്ത വര്‍ഷത്തോടെ പൂര്‍ണ്ണമായും ചൈനയോട് വിട പറയുമെന്ന് കമ്പനി പറയുന്നു.

 ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ യുദ്ധം(1930 കള്‍ക്ക് ശേഷം) ട്രമ്പ് ആരംഭിച്ചത് 250 മില്യന്‍ ഡോളറിന്റെ ചൈനീസ് സാധനങ്ങള്‍ക്ക് മേല്‍ തീരുവകള്‍ ചുമത്തിയാണ്. മറ്റ് 300 മില്യന്‍ ഡോളറിന്റെ സാധനങ്ങള്‍ക്ക് മേല്‍ കൂടി താരീഫുകള്‍ ചുമത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ സഖ്യകക്ഷികളായ ദക്ഷിണ കൊറിയ, മെക്‌സിക്കോ, കാനഡ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കും തീരുവകള്‍ ചുമത്തും എന്നറിയിച്ചിട്ടുണ്ട്.

വാണിജ്യയുദ്ധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വ്യവസായങ്ങള്‍ തങ്ങളുടെ നിക്ഷേപ ഉദ്യമങ്ങള്‍ മാറ്റിവയ്ക്കുകയും വ്യവസായബന്ധങ്ങള്‍ പുനരവലോകനം നടത്തുകയും ചെയ്യുന്നു. കുറെകൂടി വ്യക്തമായ ചിത്രം ഉരുത്തിരിയും എന്ന പ്രതീക്ഷയില്‍ ഇവര്‍ കാത്തിരിക്കുകയാണ്. ഈ മാന്ദ്യം ലോകവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയാണ്. നേരിട്ടുള്ള വിദേശനിക്ഷേപം, രാജ്യാതിര്‍ത്തി കടന്നുള്ള വ്യവസായ ബാന്ധവം, ലയനങ്ങള്‍, പുതിയ നിര്‍മ്മാണ ആസ്ഥാനങ്ങള്‍ എന്നിവ  2018 ല്‍ കുറഞ്ഞു. ഇത് 2009 ലെ മാന്ദ്യത്തിന് ശേഷം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കുറയുന്നത് ആദ്യമാണ്.
യഥാര്‍ത്ഥത്തില്‍ ചൈനയില്‍ നിന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ പിന്‍വലിയുന്നത് ട്രമ്പ് ഭരണത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ചൈനയില്‍ വേതനം വര്‍ധിക്കുന്നതിനാല്‍ വിയറ്റ്‌നാമിലേയ്ക്കും മെക്‌സിക്കോയിലേയ്ക്കും ഫാക്ടറികള്‍ നേരത്തെ തന്നെ മാറ്റം ആരംഭിച്ചിരുന്നു. 2017 മുതല്‍ പൊതു കമ്പനികള്‍ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേയ്ക്ക് മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ ഒഴുക്കിന്റെ വേഗത വര്‍ധിച്ചു.

എന്നാല്‍ ചൈനയോട് വിടപറയുക അത്ര എളുപ്പമല്ലെന്ന് ചില കമ്പനികള്‍ തിരിച്ചറിയുന്നു. ആവശ്യമായ നിര്‍മ്മാണ സാമഗ്രികളും അവയുടെ ഭാഗങ്ങളും ധാരാളമായി  തങ്ങളുടെ നിര്‍മ്മാണശാലകള്‍ക്ക് വളരെ അടുത്ത് തന്നെ ലഭിച്ചിരുന്നു. നിര്‍മ്മാണ സ്ഥലങ്ങള്‍ മാറ്റുമ്പോള്‍ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ 1 വര്‍ഷം മുതല്‍ 18 മാസം വരെ വേണ്ടി വരുന്നു.

മെയ് 13ന് കാലിഫോര്‍ണിയയിലെ സാന്‍മാറ്റിയോ ആസ്ഥാനമായ ആക്ഷന്‍ ക്യാമറ നിര്‍മ്മാണ കമ്പനി ഗോ പ്രോ താരീഫുകള്‍ ഒഴിവാക്കാന്‍ നിര്‍മ്മാണം ചൈനയില്‍ നിന്ന് മെക്‌സിക്കോയിലേയ്ക്ക് മാറ്റുകയാണെന്ന് അറിയിച്ചിരുന്നു. മെയ് അവസാനിക്കുന്നതിന് മുമ്പ് മെക്‌സിക്കോയില്‍ നിന്ന് യു.എസിലെത്തുന്ന സാധനങ്ങള്‍ക്ക് വലിയ താരീഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചു. എന്തായാലും ഇതിന് ശേഷം ട്രമ്പ് പ്രഖ്യാപിച്ചു. എന്തായാലും ഇതിന് ശേഷം ട്രമ്പ് പ്രഖ്യാപനവുമായി മുമ്പോട്ട് പോയില്ല.

അമേരിക്കന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് നടത്തിയ സര്‍വേയില്‍ യു.എസ്. നിര്‍മ്മാതാക്കളുടെ നിക്ഷേപം പകുതിയായി കുറഞ്ഞതായി കണ്ടെത്തി. വ്യാപാര, വാണിജ്യരംഗങ്ങളിലെ അനിശ്ചിതത്വമാണ് കാരണം.

ട്രമ്പിന്റെ താരീഫുകളെ അതിജീവിക്കുവാന്‍ വ്യവസായങ്ങള്‍ മാര്‍ഗങ്ങള്‍ തേടുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
Anthappan 2019-07-31 12:05:35
Trump is a Total failure as far as America is concerned.  He doesn't have any diplomacy and doesn't want to include in any diplomats to address many issues. He thinks that he can get everything by bullying people. He started his talk with Kim jong un by threatening that he would annihilate North Korea then he said he would wipe out Afghanistan from the face of earth. He is like Hitler who used to draw picture of building but never had any drawings  of human beings in it. His father is from Germany and and Neo-Nazi blood is running through his vein.  His support comes from White Supremacists like Stephen Miller( who is the main architect in separating children at the border. He is the incarnation of hatred. There is no blood circulation in his face.),  Steve Bannen, and David Duke. The sad part is there are lots of Malayalee Christian followers for this nut president. If Malayalees who follow Trump want any Psychological consultation,I can arrange it free of cost. Among the Mallu's the Pentecostal faction are most sick people. By the by, Trump so said 10,000 lies.     

List of failures 

denuclearization of Korean peninsula-  Kim started sending one missiles per day
Pulling from Iran nuclear deal - Iran resumed the nuclear fuel production and disturbing the flow of oil in Strait of Hormuz (The Strait of Hormuz is a strait between the Persian Gulf and the Gulf of Oman. It provides the only sea passage from the Persian Gulf to the open ocean and is one of the world's most strategically important choke points.
China -trade talk - Soybeans  are heaping up in the states where Soybeans are cultivated (More than 80 percent of soybeans are cultivated in the upper Midwest.   Illinois, Iowa and Minnesota) - China is buying from elsewhere.  We can write on and on about this crazy lunatic President and reach nowhere . Impeachment can take more time. But the election is closer. Make sure, you encourage people to go and vote to drive Trump out of Oval office. He is danger for all Americans except White Supremacists and Neo- Nazis 
 
A Racist in the White House 2019-07-31 16:41:52

Quinnipiac University poll out this week shows that a majority (51%) of voters believe that President Donald Trump is a racist. Forty-five percent say that he is not.

To opponents of the President, this poll may not be surprising. But think about it for a second. This isn't just the normal opposition you'd expect to a president. This is a majority of voters saying their president is a racist.
Compare these numbers to a Harris poll from September 1968. Former Alabama Gov. George Wallace, a segregationist, was running for president as an opponent to the Civil Rights movement. As he campaigned, 41% agreed when asked whether Wallace was a racist. That was basically even with the 40% who disagreed with the statement.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക