Image

സൗത്ത് ഡക്കോട്ടയിലെ എല്ലാ പബ്ലിക്ക് സ്‌കൂളുകളിലും ദേശീയ മോട്ടോ 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' പ്രദര്‍ശിപ്പിക്കണം

പി പി ചെറിയാന്‍ Published on 27 July, 2019
സൗത്ത് ഡക്കോട്ടയിലെ എല്ലാ പബ്ലിക്ക് സ്‌കൂളുകളിലും ദേശീയ മോട്ടോ 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' പ്രദര്‍ശിപ്പിക്കണം
സൗത്ത് ഡക്കോട്ടാ: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ സൗത്ത് ഡക്കോട്ടയിലെ എല്ലാ പബ്ലിക്ക് സ്‌ക്കൂളുകളിലും നാഷണല്‍ മോട്ടോ 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' പ്രദര്‍ശിപ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മാര്‍ച്ച് 18നായിരുന്നു ഇത് സംബന്ധിച്ചുള്ള നിയമത്തില്‍ ഗവര്‍ണര്‍ ക്രിസ്റ്റി ഒപ്പ് വെച്ചിരുന്നത്.

സ്‌ക്കൂളിന്റെ പ്രത്യേക ഭാഗത്ത് എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പ്ലാക്കിലായിരിക്കണം ഇത് പ്രദര്‍ശിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ലൊ സ്യൂട്ടുകളെ നേരിടുന്നതിനുള്ള ചിലവുകള്‍ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് വഹിക്കുമെന്നും, ആവശ്യമായ നിയമോപദേഷം സ്‌ക്കൂളുകള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തന്നെ നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു.

ദേശ സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിന് ഈ പ്രദര്‍ശനം സഹായകരമാകുമെന്നാണ് ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടത്. ഈ പുതിയ നയത്തിനെതിരെ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍  രംഘത്തെത്തി. വിദ്യാര്‍ത്ഥികളുടെ ഫ്രീംഡം ഓഫേ കോണ്‍ഷ്യന്‍സിനെ വിപരീതമായി ബാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

അമേരിക്കന്‍ സിവില്‍ വാറിനിടയിലാണ് നാണയത്തില്‍ ആദ്യമായി ഇന്‍ ഗോഡ് വി ട്രസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 84-ാമത് കോണ്‍ഗ്രസ് ഇത്  നാഷണല്‍ മോട്ടോയായി പ്രഖ്യാപിച്ചു. 1956 ജൂലായ് 30 ന് പ്രസിഡന്റ് ഡി ഐസന്‍ഹോവര്‍ ബില്ലില്‍ ഒപ്പുവെച്ചതോടെ നിയമമായി.
സൗത്ത് ഡക്കോട്ടയിലെ എല്ലാ പബ്ലിക്ക് സ്‌കൂളുകളിലും ദേശീയ മോട്ടോ 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' പ്രദര്‍ശിപ്പിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക