Image

കുമളിയില്‍ കടുവാത്തോല്‍ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍

Published on 17 July, 2019
കുമളിയില്‍ കടുവാത്തോല്‍ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍


കുമളി: കുമളിയില്‍ കടുവാത്തോല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അഞ്ചംഗ സംഘം വനംവകുപ്പിന്റെ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്ന്‌ കൊണ്ടുവന്നതാണ്‌ കടുവാത്തോല്‍. തമിഴ്‌നാട്‌ സ്വദേശികളാണ്‌ പിടിയിലായത്‌. 

 ഇവര്‍ അനധികൃതമായി ശേഖരിച്ച കടുവാത്തോല്‍ വില്‍ക്കുന്നതിനായി മുണ്ടക്കയം ഭാഗത്തേക്ക്‌ കാറില്‍ വരികയായിരുന്നു.

വണ്ടിപ്പെരിയാര്‍ 59-ാം മൈല്‍ ഭാഗത്ത്‌ രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ്‌ വള്ളക്കടവ്‌ ഫോറസ്റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസര്‍ സി അജയന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്‌.

 നാരായണന്‍, ചക്കരൈ, മുരുകന്‍, കരുപ്പസ്വാമി, രത്തിനവേല്‍ എന്നിവരാണ്‌ പിടിയിലായവര്‍.
പീരുമേട്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 30 വരെ റിമാന്റ്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക