Image

ഭാര്യയുടെ മാനസിക പീഡനം, കോടതി ഭര്‍ത്താവിന്‌ വിവാഹമോചനം അനുവദിച്ചു

Published on 17 July, 2019
ഭാര്യയുടെ മാനസിക പീഡനം, കോടതി ഭര്‍ത്താവിന്‌ വിവാഹമോചനം അനുവദിച്ചു


ചണ്ഡീഗഢ്‌: ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹര്‍ജിയില്‍ പഞ്ചാബ്‌ ഹരിയാന ഹൈക്കോടതി ഭര്‍ത്താവിന്‌ വിവാഹമോചനം അനുവദിച്ചു. വ്യക്തിഹത്യ നടത്തിയും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും തന്നെ ഭാര്യ പീഡിപ്പിച്ചെന്നായിരുന്നുഭര്‍ത്താവിന്റെ പരാതി.

അമേരിക്കയില്‍ തനിക്ക്‌ വേറെ ഭാര്യയും കുട്ടിയുമുണ്ടെന്ന തരത്തില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ഭാര്യ അയച്ചെന്നും ഭര്‍ത്താവ്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രവൃത്തി മാനസിക പീഡനമാണെന്നാണ്‌ കോടതി നിരീക്ഷിച്ചത്‌. 'മാതാപിതാക്കളില്‍ നിന്ന്‌ വേര്‍പെട്ട കഴിയാന്‍ ഭാര്യ നിര്‍ബന്ധിച്ചു. ഭക്ഷണം പാകം ചെയ്‌ത്‌ നല്‍കാതെ ക്രൂരതോടെ പെരുമാറി` എന്ന്‌ഭര്‍ത്താവ്‌ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ്‌ ഇത്‌ മാനസിക പീഡനമാണെന്ന്‌ കോടതി നിരീക്ഷിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക