Image

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കണോ എന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

കല Published on 17 July, 2019
കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കണോ എന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന് അനുകൂലമായി സുപ്രീം കോടതിയുടെ വിധി. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ വിധി വന്നത്. തങ്ങളുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെ 10 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. 
അതേ സമയം നിയമസഭ നടപടികളില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടെ വിമതര്‍ക്ക് അയോഗ്യതാ ഭീഷിണി ഇല്ലാതെ തന്നെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കഴിയും. 
വ്യാഴ്ചയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ്. 12 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജനതാദള്‍ എംഎല്‍എമാരുമാണ് ബിജെപിയിലേക്ക് മാറിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക