വായിക്കുകില്‍ (കവിത: ജി. പുത്തന്‍കുരിശ്)
SAHITHYAM
14-Jul-2019
SAHITHYAM
14-Jul-2019

വായിപ്പവര്‍ ജീവിച്ചിടും സഹസ്രാപ്തം
വായിക്കാത്തോര്‍ ഒരിക്കല്‍മാത്രം.
ഉത്തമ പുസ്തകങ്ങള്‍ വായി
ച്ചെത്തിടാം ഉത്തംഗ ശൃംഗങ്ങളില്‍
വായിച്ചജ്ഞാനമകറ്റിടാം
വായിച്ചു പോകാംപോകാത്ത ദിക്കിലും.
ചിന്തയ്ക്ക് മുന്‍പ് വായിക്കണം
ചിന്തിച്ചുവേണം ഉരിയാടിടാന്‍.
ഇന്നത്തെയുത്തമ നേതാക്കളെല്ലാം
ഇന്നലത്തെ വായനക്കാര്‍ ഓര്‍ക്കുവിന്‍
മറഞ്ഞുപോയൊരാള്‍ പണ്ടെങ്കിലും
തിരഞ്ഞു കിട്ടി ഗ്രന്ഥശാലയില്‍ നിന്നും.
ശോകമീ ജീവിതമെന്നോതുവോര്‍
ക്കേകുവിനനുയോജ്യമാം പുസ്തകം.
തിരഞ്ഞിടേണ്ട ധനം പവിഴദ്വീപില്‍
തിരഞ്ഞിടെന്നാല്‍ പുസ്തകത്തില്‍.
ജീവിക്കുന്നു കുഞ്ചനും തുഞ്ചനും
ജീവിക്കന്നവരിന്നും പുസ്തത്തില്‍
പറഞ്ഞതാണിതൊക്കെ പണ്ട് പണ്ഡിതര്‍
അറിഞ്ഞതങ്ങ് കുറിച്ചത്രമാത്രം
വായിക്കാത്തോര്‍ ഒരിക്കല്‍മാത്രം.
ഉത്തമ പുസ്തകങ്ങള്‍ വായി
ച്ചെത്തിടാം ഉത്തംഗ ശൃംഗങ്ങളില്‍
വായിച്ചജ്ഞാനമകറ്റിടാം
വായിച്ചു പോകാംപോകാത്ത ദിക്കിലും.
ചിന്തയ്ക്ക് മുന്‍പ് വായിക്കണം
ചിന്തിച്ചുവേണം ഉരിയാടിടാന്‍.
ഇന്നത്തെയുത്തമ നേതാക്കളെല്ലാം
ഇന്നലത്തെ വായനക്കാര്‍ ഓര്‍ക്കുവിന്‍
മറഞ്ഞുപോയൊരാള്‍ പണ്ടെങ്കിലും
തിരഞ്ഞു കിട്ടി ഗ്രന്ഥശാലയില്‍ നിന്നും.
ശോകമീ ജീവിതമെന്നോതുവോര്‍
ക്കേകുവിനനുയോജ്യമാം പുസ്തകം.
തിരഞ്ഞിടേണ്ട ധനം പവിഴദ്വീപില്‍
തിരഞ്ഞിടെന്നാല്‍ പുസ്തകത്തില്‍.
ജീവിക്കുന്നു കുഞ്ചനും തുഞ്ചനും
ജീവിക്കന്നവരിന്നും പുസ്തത്തില്‍
പറഞ്ഞതാണിതൊക്കെ പണ്ട് പണ്ഡിതര്‍
അറിഞ്ഞതങ്ങ് കുറിച്ചത്രമാത്രം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments