Image

ശൂന്യത (കവിത: സാരംഗ് സുനില്‍ക്കുമാര്‍ പൈക്കാട്ട്ക്കാവില്‍)

Published on 12 July, 2019
ശൂന്യത (കവിത: സാരംഗ് സുനില്‍ക്കുമാര്‍ പൈക്കാട്ട്ക്കാവില്‍)
ശൂന്യതയുമൊരാള്‍
കൂട്ടമാണ്,
നിശ്ശബ്ദതയും ,
ഏകാന്തതയും ,
എന്നോ മരിച്ചു പോയ
ചില നിമിഷങ്ങളുടെ
യനര്‍ഘയോര്‍മ്മകളും
നിറഞ്ഞയാള്‍ക്കൂട്ടം ;

കൊത്താനും ,
ചീന്താനും ,
കെല്‍പ്പുള്ളയോര്‍മ്മകള്‍ ! ;

ഒരിക്കല്‍ കേട്ടുപോയ
കെട്ട വാക്കുകളുടെ ,
കാതു പൊട്ടുന്ന
തിരിച്ചു കയറ്റം ;


ഒരിക്കലെങ്കിലും
നടന്നെങ്കിലെന്നയാശ
വീണ സ്വപ്നങ്ങള്‍ ;

ഇനിയൊരിക്കലും
കണ്ടുമുട്ടാത്ത
ചില മുഖങ്ങളുടെയോര്‍മ്മ
പെടുത്തലുകള്‍

ഇടയില്‍ കുരുങ്ങി
കിടക്കുന്ന
അപഥ സഞ്ചരിണി
മനസ്സ് ! ;

പിന്നോട്ടും
മുന്നോട്ടും
കുരുങ്ങി കിടക്കുന്ന
ആരാച്ചാറിന്റെ
കൊലക്കുരുക്കിന്റെ
മൂര്‍ച്ചയാണ്
ശൂന്യതയ്ക്ക് !

ദിശയും
ദിക്കുമറിയാതെ,
വന്യതയിലാണ്ടു
പോകുമ്പോഴും,
ദേശമറിയാത്തയവസ്ഥ ;

ഒറ്റപ്പെട്ടും,
ഒറ്റുകൊടുക്കപ്പെട്ടും ,
നഷ്ട്ടപ്പെട്ടും
തള്ളിവിട്ടും
അങ്ങോട്ടെത്തുന്നു ;

ചിലരതില്‍ "ശൂന്യത"
കണ്ടസ്തമിക്കുന്നു ;

ചിലര്‍ താളമില്ലാത്ത
വൃത്തമായി
കവികളാകുന്നു ;

പിന്നെയും ചിലര്‍
ഭ്രാന്തലോകത്തില്‍,
നേരു കാണുന്നു ;

ഒടുവിലൊരു
"ശൂന്യതതയില്‍"
ശൂന്യമാകുന്നു

ശൂന്യത (കവിത: സാരംഗ് സുനില്‍ക്കുമാര്‍ പൈക്കാട്ട്ക്കാവില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക