Image

ഇ മലയാളിയില്‍ വായനാദിനം

Published on 11 July, 2019
ഇ മലയാളിയില്‍ വായനാദിനം
ജൂണ്‍  2017 നാണു ഇമലയാളി വായനാവാരം സംഘടിപ്പിച്ചത്. വീണ്ടും ഈ മാസം ജൂലായ് 12 മുതല്‍ പുനരാരംഭിക്കുന്നു.

വായനക്കാരില്ലെന്ന അപഖ്യാതി പേറുന്ന അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചുരുക്കം വായനക്കാരും ഉണ്ടെന്ന വസ്തുത മറക്കാന്‍ കഴിയില്ല. അങ്ങനെ വായനാതാല്പര്യമുള്ളവര്‍ക്ക് വേണ്ടി ഇ മലയാളി ഒരു വായനാവാരം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ കോളത്തിലേക്ക് നിങ്ങള്‍ വായിച്ച കവിതകള്‍, കഥകള്‍, നര്‍മങ്ങള്‍ എന്നിവ അയക്കുക. നാട്ടിലെ എഴുത്തുകാരുടെ മാത്രമല്ല ഇവിടത്തെ എഴുത്തുകാരുടെ രചനകളും ഉള്‍പ്പെടുത്താം നിങ്ങളുടെ ഏറ്റവും നല്ല രചനകളും അയക്കാവുന്നതാണ്. ഇതോടൊപ്പം ഞങ്ങള്‍ മലയാളത്തിലെ പഴയ കാല കവിതകളും വായനക്കാരുടെ പുനര്‍വായനക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്നതാണ്.

.വായനക്കാരുടെ താല്പര്യമനുസരിച്ച് "പുനര്‍വായന" എന്ന ഒരു സ്ഥിരം പംക്തി തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്.   നിങ്ങളുടെ അഭിപ്രായങ്ങള്‍ സ്വന്തം പേരില്‍ താഴെ രേഖപ്പെടുത്തുക.


Join WhatsApp News
Sudhir Panikkaveetil 2019-07-12 09:27:51
അമേരിക്കയിൽമലയാള ഭാഷയെ   പരിപോഷിപ്പിക്കാൻ 
ഇ മലയാളി ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയം തന്നെ.
മലയാളത്തിലെ ക്ലാസിക്ക് കൃതികളൊക്കെ ഒരിക്കൽ 
കൂടി വായിക്കാൻ അവസരം ഉണ്ടാകട്ടെ. സ്വന്തം 
പേരിൽ എഴുതാൻ ഭയമാണെങ്കിൽ മറുപേരിലെങ്കിലും 
 വായനക്കാർ അവരുടെ അഭിപ്രായങ്ങൾ 
എഴുതി ഇ മലയാളിയുടെ ഇ സംരംഭം വിജയിപ്പിക്കുക. 
Jyothylakshmy Nambiar 2019-07-12 13:20:41
മലയാള ഭാഷയെയും മലയാള സാഹിത്യത്തെയും പരിപോഷിപ്പിയ്‌ക്കുകയും സാഹിത്യകാരൻമാരെ പ്രോത്സാഹിപ്പിക്കുകയും , പുതിയ എഴുത്തുകാർക്ക് അവസരം നൽകുകയും ചെയ്തുപോരുന്ന ഇ മലയാളിയുടെ വായനയെ പ്രോത്സാഹിപ്പിയ്ക്കാൻ തുടങ്ങിയ പുതിയ സംരംഭത്തിന് ഭാവുകങ്ങൾ . ഇ വായന ദിനത്തെ കുറിച്ച വായിച്ചു പുതിയ വായനക്കാർ വായനയുടെ ഹരിശ്രീ കുറിയ്ക്കട്ടെ
Mr. Anonymous 2019-07-12 23:11:29
ഒരു ദിവസം ട്രംപ് കേൾക്കുന്ന ചീത്തവിളിക്കും അധിക്ഷേപത്തിനും കയ്യും കണക്കുമില്ല . ഇവിടെ മലയാളി എഴുത്തുകാർക്കും  മോദിക്കും പിണറായ്ക്കുനേരെ ഒന്ന് തുമ്മി പോയാൽ , പിന്നെ സിബിഐ ക്ക് റെഫർ ചെയതതുപോലെയാണ് .   അന്വേഷിക്കുന്നത് പ്രൈവറ്റ് സി ഐ ഡി കളാണ് . ആദ്യം അവർ എഡിറ്ററെ സ്വാധിനിക്കും പിന്നെ അവരുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യും. അതിനു ശേഷം അവർ സംശയമുള്ളവരെ ഫോണിൽ വിളിക്കും എന്നിട്ട് 'നീയല്ലേ അവൻ' എന്ന ചോദ്യം 

 "Anonymity is a shield from the tyranny of the majority...It thus exemplifies the purpose behind the Bill of Rights, and of the First Amendment in particular: to protect ...
If anonymity is a shield form tyranny of the majority fearless people, then you cannot say,   Mr. Sudhir Panikkaveettile,  that the people who write anonymously are fearful people .

വായിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം ആന്തരിക സ്വാതന്ത്യ്രം നേടുക എന്നതാണ് .  ആന്തരിക സ്വാതന്ത്യം ഭയരാഹിത്യം സൃഷ്ടിക്കുന്നു . ആ സ്വതന്ത്ര്യം അവനെ അവളെ ചെഗുവരെയെപ്പോലെ ഒളിപ്പോരുകാരനെ സൃഷ്ടിക്കുന്നു അല്ലെങ്കിൽ പേരില്ലാത്തവനെ സൃഷ്ടിക്കുന്നു . അവന് അല്ലെങ്കിൽ അവൾക്ക് ഒന്നേ ലക്ഷ്യമുള്ളൂ പെരുവച്ചെഴുതുന്ന ഭീരുക്കളായ  ഭൂരിപക്ഷത്തിന്റെ ,നടുവൊടിക്കുക .  അതുകൊണ്ട് ജനം വായിക്കണം  വായിച്ചു വായിച്ചു സ്വതന്ത്രരാകണം . അതാണ് യഥാർത്ഥ സ്വാതന്ത്ര്യം  അത് ഒറ്റയ്ക്ക് നുണഞ്ഞു കുടിക്കുക
വായിക്കുക വായിക്കുക മരിക്കുന്നവരെ വായിക്കുക. അല്ലെങ്കിൽ വായിച്ചുകൊണ്ടു മരിക്കുക  


വിദ്യാധരൻ 2019-07-12 23:56:26
 വർത്തിച്ചീടുന്നൊരിക്കൽ ഗുരുവിനു സമമായ് 
                    മിത്രമായി മറ്റൊരിക്കൽ 
വർത്തിച്ചീടും പിതാവായ് , സപദി ജനനിയായ് 
                    കാന്തയായും കദാചിൽ 
വർത്തിച്ചീടുന്നു വാഗീശ്വരിയുടെ നടനാരാമ 
                     മായ്, സർവ്വകാലം 
വർത്തിച്ചീടുന്നു സാക്ഷാൽ സുരതരുസദൃശം 
                     പുസ്തകം ഹസ്തസംസ്ഥം  (ആർ. ഈശ്വരപിള്ള )

ഒരിക്കൽ ഗുരുവിന് തുല്യമായും മറ്റൊരിക്കൽ മിത്രമായും പിതാവായും മാതാവായും ഭാര്യയായും സ്ഥിതി ചെയ്യും . പിന്നീടൊരിക്കൽ വാക്കുകളുടെ അധീശ്വരിയായ സരസ്വതിദേവിയുടെ വിലാസ നടനത്തിനുള്ള ആരാമമായും ഇരിക്കും . കല്പദ്രുമത്തിനു തുല്യമായി എല്ലാ കാലവും വർത്തിക്കാൻ കൈയിലിരിക്കുന്ന പുസ്തകത്തിന് കഴിയും 
P R Girish Nair 2019-07-13 05:50:38
സാക്ഷര കേരളത്തിന്റെ ശില്പിയായ ശ്രീ പി ൻ പണിക്കരുടെ ആദർശ ജീവിതത്തോട് അഭിമുഖൃം പുലർത്താൻ വേണ്ടികുടിയാണ് നമ്മൾ വയനാവാരം ആചരിക്കുന്നത്.  വായന സർഗ്ഗശേഷിയുടെ സാർത്ഥകമായ ഒരു പ്രക്രിയയാണ്.  വായിക്കുക, വായിപ്പിക്കുക.
ഈമലയാളിയുടെ വായനാദിനം എന്ന സംരഭം അഭിനന്ദനീയം. പഴയ കൃതികൾ വായിക്കാൻ ഒരവസരം കുടി ലഭിക്കുന്നതിൽ സന്തോഷം. ഈ മലയാളിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
Sudhir Panikkaveetil 2019-07-13 17:28:58
മതവും രാഷ്ട്രീയവും അപഹരിക്കുന്ന സമയത്തിന്റെ 
ഒരു അംശം സാഹിത്യത്തിന് കൊടുക്കാമോ 
എന്നാലോചിക്കുക. ഈ വായനാവാരത്തിൽ 
അമേരിക്കൻ മലയാളി എഴുത്തുകാരുടെ 
രചനകളെക്കുറിച്ച് ഓരോരുത്തർ എഴുതുക. 
അമേരിക്കൻ മലയാള സാഹിത്യം വേണ്ട 
അങ്ങനെയൊന്നില്ല എന്ന് പറയുന്നവർ 
അറിയുന്നുണ്ടോ അമേരിക്കൻ മലയാളി 
എഴുത്തുകാരെ  നാട്ടിലെ മുഖ്യധാരാ സാഹിത്യത്തിൽ 
പെടുത്തുന്നില്ലെന്ന്. പിന്നെന്തിനു അവരുടെ 
ഔദാര്യത്തിനു നിൽക്കുന്നു. ഇവിടെ ഇതുവരെ 
വളർന്നുവന്ന ഒരു സാഹിത്യത്തെ 
പരിപോഷിപ്പിക്കയല്ലേ വേണ്ടത്. 

ഇമലയാളിയുടെ സാഹിത്യവിഭാഗം സശ്രദ്ധം 
വായിച്ച് തന്റേതായ കാഴ്ച്ച്ചപ്പാടുകളും 
അഭിപ്രായങ്ങളും മുടങ്ങാതെ എഴുതുന്ന 
ശ്രീ ഗിരീഷ് നായർക്ക് നമോവാകം. 

ഒരു വായനക്കാരൻ 2019-07-14 00:41:11
സുധീർ പണിക്കവീട്ടിൽ ഭക്തന്മാരെ വായിക്കാൻ ഉപദേശിക്കുന്നത് ഒരു അപകടം പിടിച്ച പണിയാണ് .ക്രൂശിക്കപ്പെടാൻ വളരെ സാധ്യത ഉണ്ട് . അവരുടെ കച്ചവടം പൊളിക്കാൻ എന്തെങ്കിലും പരിപാടിയുണ്ടോ ?  ഭക്തന്മാർക്ക് ബോധം വന്നാൽ അവർ മത നേതൃത്വങ്ങൾക്കും രാഷ്ട്രീയക്കാരുടെയും  നേരെ തിരിയും എന്നറിഞ്ഞുകൂടേ.  പിന്നെ ഗിരീഷ് നായർ സ്ഥിരം മൂന്നുപേരുടെ എഴുത്തുകൾ വായിച്ചിട്ട്   അഭിപ്രായം പറയുന്ന ഒരു വ്യക്തിയായിട്ടാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു ആ നിരീക്ഷണത്തോടു യോജിക്കാൻ കഴിയില്ല . ഒരു നല്ല വായനക്കാരനാണ് അദ്ദേഹമെങ്കിൽ നല്ലതും ചീത്തയും വായിച്ചിട്ട് അഭിപ്രായം എഴുതണം .  സ്വാതന്ത്രമായിട്ടെഴുതാൻ ഇവിടെ ആരോ രേഖപ്പെടുത്തിയിരുക്കുന്നതുപോലെ,വേണെങ്കിൽ പെരുമാറ്റിക്കൊള്ളു. ഞങ്ങൾ വായനക്കാർക്ക് അതൊന്നും ഒരു പ്രശ്‌നമല്ല .  ഞങ്ങൾക്ക് ഇവിടെ മുഖംമൂടി വച്ചെഴുതുന്നവരെയാണ് ഇഷ്ടം . നെറ്റി പട്ടം കെട്ടി എഴുതുന്ന കൊമ്പനാനകളെക്കാൾ എത്രയോ നല്ലതാണവർ . 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക