Image

പതിനഞ്ചാമത് പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം വി പിള്ളയ്ക്ക്

Published on 10 July, 2019
പതിനഞ്ചാമത് പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം വി പിള്ളയ്ക്ക്
തിരുവനന്തപുരം: പതിനഞ്ചാമത് പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം വി പിള്ളയ്ക്ക് നല്‍കുമെന്ന് പുരസ്‌കാര സമിതി തിരുവനതപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. (വീഡിയോ കാണുക-below)

വിവിധ രംഗങ്ങളിലെ സംഭാവനകള്‍ക്കാണിത്. ഇപ്പോള്‍ ഡാലസില്‍ താമസിക്കുന്ന ഡോ. എം.വി. പിള്ള അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. മികച്ച ഫിസിഷ്യന്‍, അധ്യാപകന്‍, വാഗ്മി, സാഹിത്യ നിപുണന്‍ തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ കയ്യൊപ്പു ചാര്‍ത്തിയ ബഹുമുഖ പ്രതിഭ.

അന്‍പതിനായിരം രൂപയും ബി.ഡി.ദത്തന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പി കേശവദേവിന്റെ പേരിലുള്ള പ്രത്യേക പുരസ്‌കാരംമുന്‍ എറണാകുളം കളക്ടര്‍ കെ.മുഹമ്മദ്. വൈ.സഫീറുള്ളക്കു സമ്മാനിക്കും

പി കേശവദേവ് ഡയബസ്‌ക്രീന്‍ കേരള പുരസ്‌കാരം കേരള ടൈപ്പ് 1 ഡയബെറ്റിസ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ലഭിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക