Image

പശ്ചിമബംഗാളിനെ ഇന്ത്യയില്‍ നിന്ന്‌ വേര്‍പെടുത്താന്‍ മമത ബാനര്‍ജി ശ്രമിക്കുന്നു; ബി ജെ പി

Published on 25 June, 2019
പശ്ചിമബംഗാളിനെ ഇന്ത്യയില്‍ നിന്ന്‌ വേര്‍പെടുത്താന്‍ മമത ബാനര്‍ജി ശ്രമിക്കുന്നു; ബി ജെ പി


ന്യൂഡല്‍ഹി: പശ്ചിമബംഗാളിനെ ഇന്ത്യയില്‍ നിന്ന്‌ വേര്‍പെടുത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുകയാണെന്ന കുറ്റപ്പെടുത്തലുമായി ബി ജെ പി. ബംഗ്ലാദേശികളെ നുഴഞ്ഞു കയറാന്‍ അനുവദിക്കുന്നതു വഴി വെസ്റ്റ്‌ ബംഗ്ലാദേശ്‌ രൂപീകരിക്കാനാണ്‌ മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്‌ നന്ദി പറഞ്ഞുള്ള പ്രസംഗത്തില്‍ ദിലിപ്‌ ഘോഷ്‌ ആണ്‌ ഇക്കാര്യം ഉന്നയിച്ചത്‌. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക്‌ പ്രധാനമന്ത്രിയാകാന്‍ വളരെയധികം താല്‍പര്യമുണ്ട്‌.

 അവര്‍ ബംഗാളും ബംഗ്ലാദേശും ചേര്‍ത്ത്‌ വെസ്റ്റ്‌ ബംഗ്ലാദേശ്‌ രൂപീകരിക്കാന്‍ ശ്രമിക്കുകയാണ്‌. ഇന്ത്യയില്‍ നിന്നും ബംഗാള്‍ വിഭജിക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഘോഷ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക