Image

മുത്തലാഖ്‌ ബില്ല്‌ ലോക്‌സഭയില്‍ പാസായി; എതിര്‍ത്തത്‌ 74 അംഗങ്ങള്‍

Published on 22 June, 2019
മുത്തലാഖ്‌ ബില്ല്‌ ലോക്‌സഭയില്‍ പാസായി; എതിര്‍ത്തത്‌ 74 അംഗങ്ങള്‍


മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധമായി കഴിഞ്ഞവര്‍ഷം സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിലെ വ്യവസ്ഥകളാണ്‌ വിവാദമായത്‌. 

മുസ്ലിം പുരുഷന്‍മാരെ ജയിലിലടയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബില്ല്‌ കൊണ്ടുവന്നതെന്ന്‌ പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ ഇത്‌ മതത്തിന്റെ വിഷയമല്ലെന്നും നീതിയുടെയും അവകാശത്തിന്റെയും വിഷയമാണെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്‌ ചര്‍ച്ചക്കിടെ പറഞ്ഞു.

മുസ്ലിം സ്‌ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല്‌ 2019 എന്നാണ്‌ പുതിയ ബില്ലിന്റെ പേര്‌. ബില്ല്‌ വിവേചനപരമാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. ബില്ലിന്‍മേല്‍ വോട്ടെടുപ്പ്‌ വേണമെന്ന്‌ എംഐഎം നേതാവ്‌ അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക