Image

ശബരിമല ബിൽ അവതരിപ്പിച്ചു, 17ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബിൽ

Published on 21 June, 2019
ശബരിമല ബിൽ അവതരിപ്പിച്ചു, 17ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബിൽ

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ ഈ മാസം 25ാം തീയതിയുള്ള നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് ബില്‍ നറുക്കെടുക്കുകയാണെങ്കില്‍ ജൂലായ് 12ന് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. ശബരിമല ശ്രീധര്‍മശാസ്‌ക്ഷ്രേത്ര ബില്‍' എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.

അതേസമയം, ലോക്‌സഭയില്‍ ശബരിമല വിഷയം ഉന്നയിച്ച് ബി.ജെ.പി എം.പി മീനാക്ഷി ലേഖി. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് മീനാക്ഷി ലേഖി ശൂന്യവേളയില്‍ ഉന്നയിച്ചു. ശബരിമലയിലെ യുവതി പ്രവേശനം തടയുന്നതിന് നിയമനിര്‍മ്മാണം നടപ്പിലാക്കണം. ആചാര സംരക്ഷണത്തിന് ഭരണഘടന പരിരക്ഷ വേണമെന്നും അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗങ്ങളായി കണക്കാണമെന്നും മീനാക്ഷി ലേഖി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക