Image

അനധികൃത വയല്‍ നികത്തലിന് അനുകൂല ഉത്തരവ്: ഹൈക്കോടതി മരവിപ്പിച്ചു

Published on 19 June, 2019
അനധികൃത വയല്‍ നികത്തലിന് അനുകൂല ഉത്തരവ്: ഹൈക്കോടതി മരവിപ്പിച്ചു


കൊച്ചി: എറണാകുളം കുന്നത്തുനാട്ടില്‍ അനധികൃതമായി വയല്‍ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. സ്പീക്ക്‌സ് പ്രോപ്പര്‍ട്ടി ലിമിറ്റഡ് കമ്പനിക്കു വേണ്ടി നികത്തിയ 15 ഏക്കര്‍ നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തവ് റവന്യൂ സെക്രട്ടറി റദ്ദാക്കുകയായിരുന്നു. കമ്പനിയുടെ അപ്പീല്‍ പരിഗണിച്ചായിരുന്നു റവന്യു സെക്രട്ടറിയുടെ നടപടി. എന്നാല്‍ ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക