Image

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്‌': യോഗം ബഹിഷ്‌കരിച്ച്‌ കോണ്‍ഗ്രസ്‌ അടക്കമുള്ള കക്ഷികള്‍

Published on 19 June, 2019
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്‌': യോഗം ബഹിഷ്‌കരിച്ച്‌ കോണ്‍ഗ്രസ്‌ അടക്കമുള്ള കക്ഷികള്‍

ന്യൂദല്‍ഹി: രാജ്യത്ത്‌ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗം പ്രതിപക്ഷകക്ഷികള്‍ ബഹിഷ്‌കരിച്ചു. 

`ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്‌' എന്ന സങ്കല്‍പ്പം യഥാര്‍ഥ വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന്‌ ആരോപിച്ചാണ്‌ കോണ്‍ഗ്രസിന്റെ ബഹിഷ്‌കരണം. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ ഇ.വി.എമ്മും കുറ്റകൃത്യങ്ങളും മണി പവറുമാണെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ഗൗരവ്‌ ഗോഗോയി പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്‌ നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവു, ഡി.എം.കെ പ്രസിഡന്റ്‌ എം.കെ സ്റ്റാലിന്‍, ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ്‌ കെജ്‌രിവാള്‍, ടി.ഡി.പി നേതാവ്‌ എന്‍. ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌, ബി.എസ്‌.പി അധ്യക്ഷ മായാവതി എന്നിവരാണ്‌ യോഗം ബഹിഷ്‌കരിച്ചത്‌.

എന്നാല്‍ എന്‍.സി.പി നേതാവ്‌ ശരദ്‌ പവാര്‍, ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീന്‍ പട്‌നായിക്‌, ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌ കുമാര്‍, ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രിയും വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാവുമായ ജഗന്‍ മോഹന്‍ റെഡ്‌ഢി, നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഫാറൂഖ്‌ അബ്ദുള്ള, ശിരോമണി അകാലിദള്‍ നേതാവ്‌ സുഖ്‌ബീര്‍ സിങ്‌ ബാദല്‍, പി.ഡി.പി നേതാവ്‌ മെഹ്‌ബൂബ മുഫ്‌തി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക