Image

സ്റ്റൈപ്പന്‍റ് വര്‍ധിപ്പിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് ; ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റി

Published on 19 June, 2019
സ്റ്റൈപ്പന്‍റ് വര്‍ധിപ്പിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് ; ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റി

കൊല്ലം: സ്റ്റൈപ്പന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ സ്റ്റൈപ്പന്‍റ് കൂട്ടാമെന്നുള്ള ഉറപ്പ് കിട്ടിയതിനെത്തുര്‍ന്നാണ് തീരുമാനം. ഉറപ്പ് നടപ്പിലാക്കിയില്ലെങ്കില്‍ ജൂലൈ 8 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഡോക്റ്റര്‍മാര്‍ ചര്‍ച്ചയില്‍ അറിയിച്ചു .

മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നപ്പോള്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ബദല്‍ സംവിധാനം ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു . അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തില്‍ നിന്നൊഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് മന്ത്രിയുമായിട്ടുള്ള ചര്‍ച്ചയെ തുടര്‍ന്ന് സമരം മാറ്റി വെച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക