Image

രണ്ടുകൊച്ചുകവിതകള്‍ (ലിഡിയ)

ലിഡിയ Published on 19 June, 2019
രണ്ടുകൊച്ചുകവിതകള്‍ (ലിഡിയ)
പ്രണയം 
                                                                                 

നിനക്കറിയില്ലേ
പ്രണയം
ഒരൊറ്റത്തുള്ളിയാണെന്ന്?!
ഒന്നു വിരല്‍ നീട്ടി തൊട്ടാല്‍
പലവഴിയായ്
പിരിഞ്ഞു പോകേണ്ടിവരുമെന്ന പേടിയില്‍
രണ്ട് പ്രാണനുകളതില്‍ ഒളിച്ചിരിപ്പുണ്ടെന്ന്?!

 പ്രണയം



മറവിയുടെ ഭാഷയില്‍ സംസാരിയ്ക്കുന്ന 
ഓര്‍മ്മ എന്ന പേരുള്ള പെണ്‍കുട്ടിയാണ്.
അവള്‍ ചിലപ്പോള്‍ 
കവിത എന്ന മേല്‍വിലാസത്തില്‍ 
നിനക്ക് 
കത്തുകളയക്കും.

രണ്ടുകൊച്ചുകവിതകള്‍ (ലിഡിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക