Image

ഹാപ്പി ബര്‍ത്‌ഡേ രാഹുല്‍'- സോഷ്യല്‍ മീഡിയയില്‍ തരംഗമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്റെ പിറന്നാള്‍

Published on 19 June, 2019
 ഹാപ്പി ബര്‍ത്‌ഡേ രാഹുല്‍'- സോഷ്യല്‍ മീഡിയയില്‍ തരംഗമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്റെ പിറന്നാള്‍



ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ആശംസകളറിയിച്ച്‌ നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്നുകൊണ്ട്‌ ട്വിറ്ററിലൂടെയാണ്‌ പ്രധാന മന്ത്രി ആശംസ അറിയിച്ചത്‌.

സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക്‌ ആശംസകള്‍ അറിയിച്ചുകൊണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിപേരാണ്‌ രംഗത്തു വന്നിരിക്കുന്നത്‌. പ്രധാനമന്ത്രിയുള്‍പെടെ തനിക്ക്‌ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച്‌ രാഹുലിന്റെ മറുപടിയുമുണ്ട്‌ ട്വിറ്ററില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക