Image

പി.​ജെ. ജോ​സ​ഫ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

Published on 18 June, 2019
പി.​ജെ. ജോ​സ​ഫ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് യു​ഡി​എ​ഫ് ഇ​ട​പെ​ട​ൽ. പി.​ജെ. ജോ​സ​ഫ് യു​ഡി​എ​ഫ് നേ​താ​ക്ക​ളുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, എം.​കെ. മു​നീ​ർ എ​ന്നി​വ​രു​മാ​യാ​ണ് ജോ​സ​ഫ് ച​ർ​ച്ച ന​ട​ത്തി​യ​ത്. 

പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ആ​രാ​ക​ണ​മെ​ന്നു​ള്ള വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​കോ​പ​നം ഉ​ണ്ടാ​വ​രു​തെ​ന്നും നേ​താ​ക്ക​ൾ ജോ​സ​ഫി​നെ അ​റി​യി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്ന​താ​യും യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് കോ​ട്ട​മു​ണ്ടാ​കി​ല്ലെ​ന്നും ജോ​സ​ഫ് ഉ​റ​പ്പു ന​ൽ​കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക