ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സീറോ മലബാര്‍ പള്ളി ഇടവകാംഗവും, ഇടവകയുടെ മുന്‍ കൈക്കാരന്‍ മണലയില്‍ ജോബുകുട്ടിയുടെ ഭാര്യയുമായ ചിന്നമ്മ, 66, നിര്യാതയായി.
പൊതുദര്‍ശനം: ജൂണ്‍ 19-നു ബുധനാഴ്ച വൈകിട്ട് 4.30 മുതല്‍ 9.30 വരെ ഫ്‌ളിന്‍ ഫ്യൂണറല്‍ ഹോമില്‍ (1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10710).
സംസ്കാര കര്‍മ്മങ്ങള്‍: ജൂണ്‍ 20-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (670 യോങ്കേഴ്‌സ് അവന്യൂ, ന്യൂയോര്‍ക്ക് 10704) ആരംഭിച്ച് തുടര്‍ന്നു മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 ഹില്‍സൈഡ് അവന്യൂ, ന്യൂയോര്‍ക്ക് 10603) സംസ്കാരം.
പരേതരായ ഡോ. വര്‍ക്കി പുന്നക്കാപടവില്‍ - ഏലിക്കുട്ടി വറ്റക്കാട്ടില്‍ ദമ്പതികളുടെ മകളായി തൊടുപുഴയ്ക്കടുത്തുള്ള പാറപ്പുഴയിലാണ് ചിന്നമ്മ ജനിച്ചത്. 1978 -ല്‍ പുളിങ്കുന്ന് മണലയില്‍ വീട്ടില്‍ ജോബുകുട്ടിയുമായി വിവാഹിതയായി.
രണ്ടു മക്കള്‍: ജിബി (ചിന്തു), ഡോ. ജോയിസി (മണിക്കുട്ടി). മരുമക്കള്‍: ഡോ. റിയ (കാവുംതൊണ്ടിയില്‍ ഉദയംപേരൂര്‍), ഡോ. ഇത്തമാര്‍ഗാല്‍ (കൊളംബസ്, ഒഹായോ).
തൊടുപുഴ പാറപ്പുഴയില്‍ വസിക്കുന്ന ജോസ് വര്‍ഗീസ് പുന്നക്കാപടവില്‍ ഏക സഹോദരനാണ്. ഉടമ്പന്നൂര്‍ പുലിതൂക്കില്‍ കുടുംബാംഗമായ ഏബ്രഹാമിന്റെ ഭാര്യ മേരി, ഇടപ്പള്ളി അമ്പാട്ടുവീട്ടില്‍ ജോര്‍ജുകുട്ടിയുടെ ഭാര്യ ഗ്രേസി (ചിക്കാഗോ), വാഴക്കുളം വാമറ്റത്തില്‍ ജോളിയുടെ ഭാര്യ റെജീന (ദുബായ്), പുല്ലോപ്പള്ളില്‍ ആന്റണിയുടെ ഭാര്യ ഷീല (മഹാരാഷ്ട്ര), ഇലവുങ്കല്‍ കുഞ്ഞുമോന്റെ (കുര്യാക്കോസ്) ഭാര്യ ജാക്വിലിന്‍ (ഭോപ്പാല്‍), എറണാകുളം എടാട്ട് വീട്ടില്‍ സജിയുടെ ഭാര്യ ഷാന്റി (ഷുവര്‍ഗ്രോ ഫാര്‍മസി) എന്നിവര്‍ സഹോദരിമാരാണ്.
ബാംഗ്ലൂര്‍ സെന്റ് മാര്‍ത്താസ്, ബഹറിന്‍ ഹെല്‍ത്ത് മിനിസ്ട്രി, ബ്രോങ്ക്‌സിലെ ജ്യൂവിഷ് ഹോം, വെറ്ററന്‍ അഫയേഴ്‌സ് ആശുപത്രി എന്നിവടങ്ങളില്‍ ചിന്നമ്മ ജോലി ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല