Image

ജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരി

ഫ്രാന്‍സിസ് തടത്തില്‍ Published on 17 June, 2019
ജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരി
ന്യൂജേഴ്സി: കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി അമേരിക്കന്‍ മലയാളികളുടെ സാഹിത്യരചനകളെ പ്രോത്സാഹിപ്പിച്ചു പരിപോഷിപ്പിച്ചു വരുന്ന ജനനി മാസികയുടെ 21-മത് വാര്‍ഷികാഘോഷം ഭാഷാസ്‌നേഹികളുടെ സംഗമവേദിയായി. ജനനിയുടെ തലതൊട്ടപ്പനെന്നു വിശേഷിപ്പിക്കാവുന്ന മലയാള സാഹിത്യത്തിലെ ചൈതന്യമായ ഡോ. എം. എന്‍. കാരശ്ശേരിയുടെ സാന്നിധ്യം കൊണ്ടും നല്ല ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഗാന്ധിയന്‍ ദാര്‍ശനികതയുടേയും സമന്വയമായി മാറിയ അദ്ദേഹത്തിന്റെ പ്രഭാഷണം കൊണ്ടും ഭാഷ സാഹിത്യ പ്രേമികള്‍ക്ക് ഇത് അപൂര്‍വാനുഭവമായി

ആധുനികതയില്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെപറ്റി നടത്തിയ പ്രഭാഷണത്തില്‍ ഭാഷയുടെ മൂല്യച്യുതിയില്‍മാധ്യമങ്ങള്‍ക്കുള്ള പരോക്ഷമായ പങ്കില്‍ രോഷം പ്രകടിപ്പിച്ചുകത്തിക്കയറിയ ഡോ. കാരശ്ശേരിയുടെ പ്രഭാഷണം ഒരു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയുടെ ഉള്ളില്‍ തട്ടിയുള്ള വാക്കുകളായിരുന്നു. കോഴിക്കോട് സര്‍വകലാശാലയിലെ മലയാളം വിഭാഗം മേധാവിയായിരുന്ന ഡോ. കാരശ്ശേരി കേരളീയരുടെ സംസ്‌കാര രൂപികരണത്തില്‍ മലയാള ഭാഷക്കുള്ള പങ്ക് ചരിത്രപരമായ രേഖകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒരദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളോടെന്നപോലെ കാര്യങ്ങള്‍ വസ്തുതാപരമായി വിവരിച്ചത്. മാധ്യമങ്ങളുടെ നിരുത്തരവാദപരമായ നിലപടുകളെ അക്കമിട്ടു വിമര്‍ശിച്ച കാരശ്ശേരി പത്രപ്രവര്‍ത്തനം ഗാന്ധിയന്‍ ദാര്‍ശനികതയിലൂടെ വിവരിച്ചപ്പോള്‍ഭാരതത്തിലെ മാധ്യമങ്ങളുടെമൂല്യച്യുതിയുടെ യഥാര്‍ത്ഥ രൂപം വരച്ചുകാട്ടുകയായിരുന്നു.

വ്യക്തിത്വത്തിന്റെയും നാനാവിധത്തിലുള്ളസംസ്‌കാരത്തിന്റെയും രൂപീകരണത്തിനുള്ള അടിസ്ഥാനമാണ് ഭാഷ. നമ്മള്‍ തന്നെയാണ് മലയാളം. അതായത്മലയാളി എന്ന തിരിച്ചറിവാണ് ഭാഷ. അതിനു തുണയാകേണ്ടാതാണ് മാധ്യമങ്ങള്‍. ഭാഷയെ വളര്‍ത്തി പരിപാലിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിലും ഏറ്റവും വലിയ പങ്കു മാധ്യമങ്ങള്‍ക്കുണ്ട്. ഇന്ന് മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടു സ്വജന പക്ഷപാതവും നീതിക്കും യുക്തിക്കും നിരക്കാത്ത നിരുത്തരവാദപരമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി.

ജനനി എന്നാല്‍ അമ്മ- 21 വര്‍ഷം മുമ്പ് ജനനിയുടെ മാസ്റ്റ് ഹെഡ് (തലക്കെട്ട്) രൂപകല്‍പ്പന ചെയ്ത ഡോ. കാരശ്ശേരി മാസികയ്ക്കു ആ പേര് തിരഞ്ഞെടുക്കാനുള്ള സാഹചര്യം വിവരിക്കവേ പറഞ്ഞു. അന്നം നല്‍കുന്നത് അമ്മയാണ്. മലയാള ഭാഷ പഠിപ്പിക്കുക എന്നത് അന്നം നല്‍കുന്നതിലും അല്ലെങ്കില്‍ അതിനൊപ്പം തന്നെ നില്‍ക്കുന്ന കാര്യമാണ്. അന്നം കുഞ്ഞിന്റെ ശരീരത്തെ എന്ന പോലെ ഭാഷ അവന്റെ സംസ്‌കാരത്തെയും പരിപോഷിപ്പിക്കുന്നു. ദിവ്യമായ ഒരു അനുഭവം മനുഷ്യര്‍ക്കുണ്ടെങ്കില്‍ അത് മാതൃത്വമാണ്. അതുകൊണ്ടാണ് അമ്മയും അമ്മ നാടും സ്വര്‍ഗത്തേക്കാള്‍ മുകളിലാണെന്നു പറയുന്നത്. മക്കളെ ഏറ്റവും അധികം സ്‌നേഹിക്കുന്നത് അമ്മയാണ്. ഭാഷക്ക് അമ്മയുമായുള്ള ബന്ധം തുടങ്ങുന്നതും അമ്മയില്‍ നിന്ന് തന്നെ. മാതൃത്വത്തെ കവിഞ്ഞ അനുഭൂതി മറ്റൊന്നുമില്ലെന്നു പുരാണത്തിലെ ഭംഗാസുരന്റെ കഥ വിവരിച്ചു കാര്‍ശേരി ചൂണ്ടിക്കാട്ടി.100മക്കളുടെ പിതാവായിരുന്ന ഭംഗാസുരന്‍ എന്ന രാജാവിനെ ദേവേന്ദ്രന്‍ ശപിച്ചു സ്ത്രീയാക്കി. സ്ത്രീ ആയ ഭ്ംഗാസുരനു വീണ്ടും 100 മക്കള്‍ പിറന്നു. രണ്ടു ഗണത്തിലെ മക്കളും പോരാടി കുറെ പേര്‍ ചത്തപ്പോള്‍ ഭംഗാസുരന്‍ വിലപിച്ചു. മനമലിഞ്ഞ ഇന്ദ്രന്‍ പുരുഷത്വം തിരിച്ചു നല്കാമെന്നു പറഞ്ഞപ്പോള്‍ ഭംഗാസുരന്‍ അതു നിരസിച്ചു. അമ്മ സ്‌നേഹിക്കുന്ന പോലെ മക്കളെ സ്‌നേഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും മക്കളെ താന്‍ സ്‌നേഹിച്ചു തീര്‍ന്നില്ലെന്നും പറഞ്ഞായിരുന്നു അത്.

ഇന്ന് അമേരിക്കന്‍ മലയാളികളേക്കാള്‍ കൂടുതലായി നാട്ടിലെ മലയാളികള്‍ അമ്മമാരേ മറന്നു തുടങ്ങി. അത്തരം ഒരു സന്ദര്‍ഭത്തില്‍ ജനനി മാസിക അമേരിക്കന്‍ മലയാളികള്‍ക്ക് അവരുടെ അമ്മമാരെക്കുറിച്ചു എഴുതുവാന്‍ അവസരം നല്‍കിക്കൊണ്ട് ആരംഭിച്ച പംക്തി അഭിനന്ദാര്‍ഹമാണെന്നു അദ്ദേഹം പറഞ്ഞു. പെറ്റമ്മമാരെ പെരുവഴിയിലാക്കിസ്വത്തു കൈവശപ്പെടുത്തുന്ന സംസ്‌കാരമാണ് ഇന്ന് കേരളത്തില്‍.

ഒരു സമൂഹത്തിനു വേറിട്ട മുഖം നല്‍കുന്നതാണ് ഭാഷ. നാം മലയാളികള്‍ എന്നറിയപ്പെടുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. ദേശവും രാഷ്ട്രവും ഭാഷയുടെ അടിസ്ഥാനത്തില്‍ അറിയപ്പെട്ടാല്‍ ഏകത്വം രൂപപ്പെടും. മറിച്ചു മതാടിസ്ഥാനത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയാല്‍ അനൈക്യവും കലാപവുമാകും ഫലം. ഭാഷയുടെ പേരില്‍ ലോകത്തു ആദ്യമായി അറിയപ്പെട്ട രാജ്യമാണ് ബംഗ്ലാദേശ്. അവിടെ മുസ്ലിം സമുദായങ്ങള്‍ക്കു ഭൂരിപക്ഷമുണ്ടായിട്ടു കൂടി 1971-ല്‍ രൂപീകൃതമായ ബംഗ്ലദേശ് ഭാഷയുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാനാണ് തീരുമാനിച്ചത്. 1947 ഓഗസ്റ്റ് 14 നു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മതത്തിലിന്റെ ലേബലില്‍ രൂപീകൃതമായ പാകിസ്താനിലെ ഭരണഭാഷ ഉറുദുവായിരുന്നു. അവിഭക്ത ഭാരതത്തിലെ ഗുജറാത്തില്‍ ജനിച്ച പ്രഥമ പ്രധാനമന്ത്രി മുഹമ്മദാലി ജിന്നസത്യപ്രതിജ്ഞ ചെയ്തതുമാകട്ടെ ഇംഗ്ലീഷിലും .

ഭരണ ഭാഷയായ ഉര്‍ദ്ദു അറിയാത്ത കിഴക്കന്‍ പ്രവിശ്യയില്‍ ബംഗാളി സംസാരിക്കുന്ന പാകിസ്ഥാനികള്‍ ഉടന്‍ തന്നെ പ്രക്ഷോഭം ആരംഭിച്ചു. ഭാഷയുടെ അടിസ്ഥാനത്തില്‍ സ്വത്രന്ത രാഷ്ട്രം ആവശ്യപ്പെട്ടു ആഭ്യന്തര കലാപത്തിലൂടെ നേടിയെടുത്തതാണ്ബംഗ്ലാദേശ്. മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിച്ചാല്‍ ശാശ്വതമാകുകയില്ലെന്നെതിനുള്ള തെളിവാണ് പാക്കിസ്ഥാന്‍ എന്ന രാജ്യത്തു ഇന്നുംനിലനില്‍ക്കുന്ന ആഭ്യന്തര കലാപങ്ങള്‍.

പാകിസ്താന് പിന്നാലെ ഇന്ത്യയും മത രാഷ്ട്ര നിലപാടുകള്‍ സ്വീകരിക്കുന്ന തരത്തിലാണ് ആനുകാലിക സംഭവങ്ങള്‍. വിഭജനത്തിനു മുന്‍പ് പാക്കിസ്ഥാനിലെ ബംഗാള്‍ പ്രവിശ്യയില്‍ 1971 ഫെബ്രുവരി 9 നു ബംഗാളിക്കു വേണ്ടി നടത്തിയപ്രക്ഷോഭത്തില്‍ 8 പേര് കൊല്ലപ്പെട്ടതിന്റെ സ്മരണക്കായിട്ടാണ് ഇന്നും ഫെബ്രുവരി 9 ലോക മാതൃഭാഷ ദിനമായി ആചരിക്കുന്നതെന്നു ഡോ. എം.എന്‍. കാരശ്ശേരി വ്യക്തമാക്കി.

അമേരിക്കയില്‍ മലയാള പത്രമാധ്യമങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് ജനനി ഇരുപത്തിഒന്നാം വയസിലേക്കു കടക്കുമ്പോള്‍ അതിന്റ നടത്തിപ്പുകാരെയല്ല അവരുടെ ജീവിത പങ്കാളികളെയാണ് അനുമോദിക്കേണ്ടതെന്നു പറഞ്ഞ കാരശ്ശേരി ഡോ.സാറ ഈശോയുടെ ഭര്‍ത്താവു ഡോ. ജോണ്‍ ഈശോ, ജെ. മാത്യൂസിന്റെ ഭാര്യ തെരേസ മാത്യു, സണ്ണി പൗലോസിന്റെ ഭാര്യ ലിസി പൗലോസ് എന്നിവരെ പേരെടുത്തു പ്രശംസിച്ചു.

അമേരിക്കയിലെ 5 ലക്ഷം വരുന്ന മലയാളികള്‍ക്ക്20 പേര്‍ക്ക് ഒരു ദേവാലയം 5 ലക്ഷം പേര്‍ക്ക് അര പത്രം എന്ന അനുപാതമാണ് ഇന്നത്തെ അവസ്ഥയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജനനി ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് പറഞ്ഞു. ലിഖിത മാധ്യമങ്ങള്‍ കുറഞ്ഞു വരുകയും ഇല്ലാതാകുമ്പോഴും ജനനി മാസികയുടെ വ്യക്തിത്വവുംശൈലിയിലെ വ്യത്യസ്തയുംകൊണ്ടു മാത്രമാണ്അത് നിലനില്‍ക്കുന്നതെന്നുപറഞ്ഞ ജെ. മാത്യൂസ് പക്ഷപാതരഹിതമായ നിലപടുകളും ജാതി മത വ്യവസ്ഥകളെ പടിപ്പുരക്ക് പുറത്തു നിര്‍ത്തിയതുമാണ് മാസികയുടെ വിശ്വാസ്യതയുടെ ആധാരമെന്നും വ്യക്തമാക്കി.

പ്രശസ്ത അമേരിക്കന്‍ മലയാള സാഹിത്യകാരന്‍ സിഎംസി ഡോ. എം. എന്‍. കാരശ്ശേരിയെ പരിചയപ്പെടുത്തി.

ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി നായര്‍, ഫോമാ സെക്രട്ടറി ജോസ് എബ്രഹാം,പ്രസ് ക്ലബ് നാഷണല്‍ പ്രസിഡണ്ട് മധു രാജന്‍, ലാന ജോ. സെക്രട്ടറി കെ.കെ. ജോണ്‍സന്‍, ഡബ്ല്യൂ. എം.സി. ഗ്ലോബല്‍ പ്രതിനിധി തങ്കമണി അരവിന്ദന്‍, ഐ.പി.സി.എന്‍.എ ന്യൂ യോര്‍ക്ക്-ന്യൂ ജേഴ്സി ചാപ്റ്റര്‍ പ്രസിഡണ്ട് രാജു പള്ളത്ത്, സര്‍ഗവേദി പ്രസിഡണ്ട് പി.ടി പൗലോസ്, കലാവേദി പ്രസിഡണ്ട് സിബി ഡേവിഡ്, ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ സാജു ജോസഫ്, വിമന്‍സ് ഫോറം പ്രസിഡണ്ട് രേഖ നായര്‍, ഫൊക്കാന-ഫോമാ നേതാക്കന്മാരായ പോള്‍ കറുകപ്പള്ളില്‍, അനിയന്‍ ജോര്‍ജ് , ബേബി ഊരാളില്‍, നന്ദകുമാര്‍ ചാണയില്‍, ലീല മാരേട്ട്ജി, ബി തോമസ്, ദീപ്തി നായര്‍, സാഹിത്യകാരായ ഡോ. എന്‍.പി.ഷീല, കുസുമം ഡാനിയല്‍, അബ്ദു പുന്നയൂര്‍ക്കുളം, മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ് തുമ്പയില്‍, സുനില്‍ ട്രൈസ്റ്റാര്‍, റെജി ജോര്‍ജ്, ജോര്‍ജ് നടവയല്‍,കോരസണ്‍ വര്‍ഗീസ്ജനനിയുടെ അഭ്യുദയകാംഷികളായ തോമസ് കൂവള്ളൂര്‍ തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചയിലും പൊതുമേളനത്തിലും പങ്കെടുത്തു.

ജനനി ലിറ്റററി എഡിറ്റര്‍ ഡോ. സാറ ഈശോ സ്വാഗതവും മാനേജിങ്ങ് എഡിറ്റര്‍ സണ്ണി പൗലോസ് നന്ദിയും പറഞ്ഞു. ജൂലി ബിനോയ് എം.സി. ആയിരുന്നു. പ്രമുഖ യുവ നര്‍ത്തകി വര്‍ഷ കോലോത്തിന്റെ ഭാരതനാട്യത്തിലായിരുന്നു പൊതുസമ്മേളനം തുടങ്ങിയത്. തുടര്‍ന്ന് ജനനിയുടെ ധര്‍മ്മം ഉയര്‍ത്തിപ്പിടിക്കുന്ന ' സത്യവും ധര്‍മ്മവും നിത്യം പുലത്തുവാന്‍ സച്ചിദാനന്ദനായദൈവമേ നീ...'' എന്ന് തുടങ്ങുന്ന പ്രാത്ഥനഗാനം ആലപിച്ചുകൊണ്ട് സാധകാ സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ കുരുന്നുകള്‍ ആലപിച്ച പ്രാത്ഥന ഗാനവും ചടങ്ങിനെ അനശ്വരമാക്കി.

ജനനിയില്‍ കവര്‍ ചിത്രമായി അവതരിപ്പിച്ച നാലു പേര്‍ കാര്‍ശേരിക്കൊപ്പം നിലവിളക്കു തെളിയിച്ചാണു ചടങ്ങുകള്‍ ആരംഭിച്ചത്‌ 
ജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരിജനനി-അമ്മ; ഭാഷയെ പരിപോഷിപ്പിക്കല്‍ അന്നദാനം തന്നെ: ഡോ.എം. എന്‍. കാരശ്ശേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക