Image

വിനീത് ശ്രീനിവാസനൊപ്പം താരമായി കുഞ്ഞ് വിഹാന്‍

Published on 17 June, 2019
വിനീത് ശ്രീനിവാസനൊപ്പം താരമായി കുഞ്ഞ് വിഹാന്‍
തട്ടത്തിന്‍ മറയത്ത്, ആനന്ദം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സച്ചിന്‍ വാര്യരുടെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. തൃശ്ശൂര്‍ സ്വദേശി പൂജ പുഷ്പരാജിനെയായിരുന്നു ഗായകന്‍ താലി ചാര്‍ത്തിയിരുന്നത്. അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തുനിന്നുളളവരുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. സച്ചിന്‍ വാര്യരുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തിനൊപ്പമായിരുന്നു വിനീത് ശ്രീനിവാസന്‍ എത്തിയിരുന്നത്.
ദിവ്യ വിനീതിനും മകന്‍ വിഹാനുമൊപ്പവുമാണ് വീനീത് ശ്രീനിവാസന്‍ എത്തിയിരുന്നത്. വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീനീതിന്റെ മകന്‍ കുഞ്ഞ് വിഹാനാണ് വീഡിയോയില്‍ താരമായി മാറിയത്. കുഞ്ഞ് വിഹാന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ വിനീത് ശ്രീനിവാസന്‍ പുറത്തുവിട്ടിരുന്നു. അതേസമയം മനോഹരം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. മനോഹരത്തിന് പുറമെ ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞല്‍ദോയില്‍ ക്രിയേറ്റീവ് ഡയറക്ടറായും താരം എത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക