Image

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്‌ത കൊടിക്കുന്നില്‍ സുരേഷിന്‌ സോണിയാ ഗാന്ധിയുടെ ശകാരം

Published on 17 June, 2019
ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്‌ത കൊടിക്കുന്നില്‍ സുരേഷിന്‌ സോണിയാ ഗാന്ധിയുടെ ശകാരം


ഡല്‍ഹി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ പുലിവാല്‌ പിടിച്ച്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം പി. ഇന്ന്‌ ലോക്‌സഭയില്‍ പാര്‍ലമെന്റ്‌ അംഗമായി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്‌ത കൊടിക്കുന്നില്‍ സുരേഷിന്‌ ബി ജെ പി എംപിമാരുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌ നിറഞ്ഞ കയ്യടിയായിരുന്നു. അതിന്‌ സോണിയാ ഗാന്ധി ചൊടിച്ചു.

കയ്യടി വാങ്ങി ആവേശഭരിതനായി മടങ്ങിയെത്തിയ കൊടിക്കുന്നിലിനോട്‌ സ്വന്തം ഭാഷ വശമില്ലാഞ്ഞിട്ടാണോ കടമെടുത്ത ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്‌തതെന്നായിരുന്നു സോണിയാ ഗാന്ധിയുടെ ചോദ്യം.

ഹിന്ദി പ്രയോഗത്തിലുള്ള അസഹിഷ്‌ണുത സോണിയ കൊടിക്കുന്നിലിനെ അറിയിച്ചതോടെ ഒരാഴ്‌ച മെനക്കിട്ട്‌ ഹിന്ദിയൊക്കെ പഠിച്ച്‌ സത്യപ്രതിജ്ഞയ്‌ക്ക്‌ തയാറായി വന്ന കേരളത്തില്‍ നിന്നുള്ള മറ്റ്‌ ചില എം പിമാര്‍ ഇതോടെ പോക്കറ്റില്‍ കിടന്ന ഹിന്ദി പരിഭാഷ വലിച്ചുകീറി വേസ്റ്റ്‌ ബോക്‌സില്‍ ഇട്ടു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആണെങ്കില്‍ താന്‍ ഹിന്ദിയിലാരിക്കും സത്യപ്രതിജ്ഞ ചെയ്യുകയെന്ന്‌ വീമ്‌ബിളക്കിയാണ്‌ ഡല്‍ഹിക്ക്‌ പോയത്‌. എന്നാല്‍ മോഡിക്ക്‌ ശേഷം രണ്ടാമനായി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്‌തെത്തിയ കൊടിക്കുന്നിലിന്‌ പണി കിട്ടിയതോടെ മറ്റുള്ളവരൊക്കെ കളം ഉപേക്ഷിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക