പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോപ്രിയ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും താരം സോഷ്യല്‍ മീഡിയയിലുടെ ആരാധകരോട് പങ്കുവെച്ചിരുന്നു. ലോകം പിതൃദിനം ആഘോഷിക്കുന്ന ദിനത്തില്‍ കുഞ്ഞിനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്.
തന്നെ പിതൃത്വത്തിലേക്ക് ഉയര്‍ത്തിയ ടിക്കറ്റ്. ഇസഹാക്ക് ബോബന് കുഞ്ചാക്കോ.എല്ലാ ദിവസവും ഫാദേഴ്സ് ഡേ ഒരുക്കുന്ന ജൂനിയറിനു നന്ദി.. ഈ സന്തോഷത്തിന് ദൈവത്തിന് നന്ദി. ഈ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല..! മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന് കുറിച്ചത്. കഴിഞ്ഞ ഏപ്രില്‍ 16 നാണ് നടന് കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നത്.