Image

ഡൊണാള്‍ഡ് ട്രംപ് ഒരു രാജ്യദ്രോഹിയോ? (ബി ജോണ്‍ കുന്തറ)

Published on 16 June, 2019
ഡൊണാള്‍ഡ് ട്രംപ് ഒരു രാജ്യദ്രോഹിയോ? (ബി ജോണ്‍ കുന്തറ)
അടുത്ത ദിനങ്ങളില്‍ നിരവധി ഡെമോക്രാറ്റ്‌സും, മാധ്യമങ്ങളും, ട്രംപ് വിരോധികളും വിളിച്ചു കൂവുന്നത് കേള്‍ക്കുന്നു ട്രംപ് ഒരു രാജ്യദ്രോഹി അയാളെ ഉടനെ ഇമ്പീച്ചൂ ചെയ്തു പുറത്തു തള്ളണം ജയിലില്‍ അടക്കണം എന്നാണ് ഹൌസ് സ്പീക്കര്‍ മാടംപെലോസി പറയുന്നത്.

എന്താണ് ട്രംപ് ചെയ്ത രാജ്യദ്രോഹ കുറ്റം? ജോര്‍ജ് സ്റ്റീഫനാപോളിസ് എന്ന എ ബി സി മാധ്യമ പ്രവര്‍ത്തകന്‍ ട്രംപുമായി നടത്തിയ അഭിമുഖ സംഭാഷണീ. ഇതില്‍, ഒരു ചോദ്യംസങ്കല്പിുക പശ്ചാത്തലം ഹേതുആകി, ചോദിച്ചു റഷ്യയോ ചൈനയൊ, ട്രംപിനെ വിളിച്ചു പറയുന്നു അവരുടെ കൈവശം എതിര്‍ കക്ഷിയെ സംബദ്ധിച്ചു എന്തോ വിവരങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യുീ ?

ട്രംപ് ഉത്തരം നല്‍കി താന്‍ ഫോണ്‍ കാള്‍ സ്വീകരിക്കും കേള്‍ക്കും എന്നാല്‍ കേള്‍ക്കുന്നതില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടാല്‍ അത് നിയമ പാലകരെ അറിയിക്കും. പഷെ ട്രംപ് വിരോധികള്‍ പറയുന്നത് ഫോണ്‍ കാള്‍ വന്നയുടനെ കേള്‍ക്കാതതന്നെ ഫ്.ബി.ഐ.യെ വിളിക്കും എന്നതായിരിക്കണം ഉത്തരമെന്ന്. അതുപോലെ  പ്രതികരിക്കാതിരുന്ന സാഹചര്യത്തില്‍ ട്രംപ് ഒരു രാജ്യദ്രോഹി ഇയാളെ പുറത്തു തള്ളണം .
അങ്ങനെഎങ്കില്‍, ഒരാള്‍ക്കും ഒരു വിദേശിയില്‍ നിന്നും ഫോണ്‍ വിളികള്‍ എടുക്കുവാന്‍ പറ്റില്ലല്ലോ? എല്ലാവിളികളും ഫ്.ബി.ഐ ക്ക് കൈമാറണമെങ്കല്‍ ആവിളികള്‍ സ്വീകരിക്കുന്നതിന് ആയിരക്കണക്കിനു ഏജന്‍റ്റുമാരെ നയമിക്കേണ്ടിയിരിക്കുന്നു. ഇതെന്തവാ ഒരുവെള്ളരിക്കാ പട്ടണത്തിലാണോ, ട്രംപ് വിരോധികള്‍ ഇപ്പോള്‍ ജീവിക്കുന്നത്?

തിരഞ്ഞെടുപ്പുകളില്‍ പുറം രാജ്യങ്ങള്‍ ഇടപെടുന്നതില്‍ ഇവിടെ നിയമങ്ങള്‍ ഉണ്ട്. ഒരു സ്ഥാനാര്‍ത്ഥി വിദേശ രാജ്യത്തുനിന്നോ വിദേശിയരില്‍ നിന്നോ പണമായോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളായോ തന്‍റ്റെ തിരഞ്ഞെടുപ്പ് സിധിയിലേക്ക് സ്വീകരിച്ചാല്‍ അത് കുറ്റകരം.

വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ ഇതു വെറുമൊരു സങ്കല്പിഅക ചോദ്യം ഒരു ഫോണ്‍ വിളി നടന്നിട്ടുമില്ല ഒന്നും കൈമാറിയിട്ടുമില്ല ഇങ്ങനെ നടന്നാലോ? ഇവിടെ എന്തപരാധം ട്രംപ് നടത്തി? മറ്റൊരാള്‍ പറയുന്നത് കേള്‍ക്കുന്നതിനു മുന്‍പേ പറയുന്നത് തെറ്റോ ശെരിയോ എന്ന് എങ്ങിനെ തീരുമാനിക്കും? വിളി വന്നാല്‍ കേള്‍ക്കാതതന്നെ ഉടനെ ഫ് .ബി .ഐ. യെ വിളിക്കുക ഇതുപോലുള്ള ജല്‍പ്പനങ്ങളില്‍ ആരെങ്കിലും അവബോധം കാണുന്നുണ്ടോ?

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലം 2016 ല്‍ ഹില്ലരി ക്ലിന്‍റ്റോണ്‍, ഒരു ബ്രിട്ടീഷ്, മുന്‍കാല ചാരാനു പണം നല്‍കി റഷ്യയില്‍ നിന്നും ട്രംപിനെതിരായി അഴുക്കു നിര്‍മ്മിപ്പിച്ചു പ്രചരിപ്പിച്ചു എന്നത് തെളിയിക്കപ്പെട്ടിരിക്കുന്ന വാസ്തവം നാമിന്നു കേള്‍ക്കുന്ന "റഷ്യ ടോസ്സിയര്‍". ഇതില്‍ ആരുടെയെങ്കിലും പേരില്‍ കേസെടുത്തിട്ടുണ്ടോ?

റോബര്‍ട്ട് മുള്ളര്‍ രണ്ടു വര്‍ഷങ്ങള്‍ അന്വേഷണം നടത്തിയല്ലോ ട്രംപ് റഷ്യ ഗൂഡാലോചന എന്ന നാമത്തില്‍ എന്തായിരുന്നു ഇയാളുടെ അന്തിമ നിഗമനം? ആകെ കണ്ടത് ട്രംപിന്‍റ്റെ തിരഞ്ഞെടുപ്പു സമിതിയില്‍ പ്രവര്‍ത്തിച്ച ഏതാനുംപേര്‍ ഏതാനും റഷ്യക്കാരുമായി സംസാരിച്ചു അത്രമാത്രം. ഇവരില്‍ നിന്നും വിലപിടിപ്പുള്ള ഒന്നും സ്വീകരിച്ചതായി കണ്ടില്ല വിദേശിയരോടുള്ള സംസാരം  ശിഷിക്കപ്പെടേണ്ട ഒരു കുറ്റമാക്കി മാറ്റേണ്ടിയിരിക്കുന്നു.

എന്‍റ്റെ നോട്ടത്തില്‍ ട്രംപ് ഇവിടെ ചെയ്ത മഹാ അപരാദീ, സ്റ്റീഫനാപോലീസ് പോലുള്ള തന്ത്ര ശാലികളായ മാധ്യമ പ്രവര്‍ത്തകരെ ഓവല്‍ ഓഫീസില്‍ കയറുന്നതിന് അനുവദിച്ചു എന്നതാണ്. ഇയാള്‍ ഒരു മാധ്യമ പ്രവര്‍ത്തകനല്ല, ആ വേഷത്തില്‍  ഡെമോക്രാറ്റിക് പാര്‍ട്ടിക്കു വേണ്ടി വിഴുപ്പു ചുമക്കുന്ന ഒരു വ്യക്തി.

ഇയാള്‍ മുന്‍കാലങ്ങളില്‍ പ്രസിഡന്‍റ്റ് ജോര്‍ജ് ബുഷിനേയും, സ്ഥാനാര്‍ത്ഥി ആയിരുന്ന മിറ്റ് റോംമ്‌നിയെയും അപ്രതീക്ഷിത, യാഥാര്ത്ഥ്യതബോധമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു കുടിക്കിയിട്ടുണ്ട്. എന്തുകൊണ്ട് ട്രംപ് നേരത്തെ ഇതെല്ലാം കണ്ടില്ല?
ട്രംപ് വിരോധം പത്രപ്രവര്‍ത്തനത്തെ, നിരവധി മാധ്യമപ്രവര്‍ത്തകര്‍,ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചേറുംചുമന്ന്അഴുക്കു ചാലുകളില്‍ കൂടി കൊണ്ടുപോകുന്നു എന്നതാണ് നാമിന്നുകാണുന്നത്. 


Join WhatsApp News
Sakav thomman 2019-06-16 14:21:41
On this Father s day june 16 , also a Pentecostal Anniversary for christians, Trumpji is God s own Saviour
Spirit for Him. He cannot be impeached by no Fake democrats, Pelosi the liberal Speaker nonsense.
Supreme Court will stop Congressional overreach of 
Their privileges. God is using Trumpji Father of Trump Towers to fix America. 8 out of 10 agtee with me.
Tom abraham 2019-06-16 16:44:50
Unwanted kiss lawsuit against Trumpji dismissed in Tampa Florida ' cause it has been nothing but political.
Oher lawsuits will face such courses too. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക