Image

ജനനി വാര്‍ഷികാഘോഷം ഇന്ന് (ഞായര്‍) മൂന്നു മുതല്‍ എഡിസണില്‍

Published on 15 June, 2019
ജനനി വാര്‍ഷികാഘോഷം ഇന്ന് (ഞായര്‍) മൂന്നു മുതല്‍ എഡിസണില്‍
ന്യൂയോര്‍ക്ക്: വിദേശ മലയാളികളുടെ സാംസ്‌കാരിക മാസികയായ ജനനിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികം ഇന്ന് (ഞായര്‍)മൂന്നു മുതല്‍ ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടത്തുന്നു.

പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ഡോ. എം.എന്‍ കാരശ്ശേരിയാണ് മുഖ്യാതിഥി.

''ആധുനികയുഗത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുവോ?'' എന്ന വിഷയത്തെക്കുറിച്ചുള്ള
ഒരു ചര്‍ച്ചയാണ് സമ്മേളനത്തിലെ ആദ്യയിനം. പ്രശസ്ത വാഗ്മി, നിരൂപകന്‍, സാഹിത്യകാരന്‍, രാഷ്ട്രീയ നിരീക്ഷകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ഡോ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍,
സാഹിത്യകാരന്മാര്‍, സംഘടനാനേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ മുതലായവര്‍ സജീവമായി
പങ്കെടുക്കുന്നതായിരിക്കും.

കൃത്യം ആറുമണിയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. കാരശ്ശേരി മുഖ്യാതിഥി
ആയിരിക്കും. ട്രൈസ്റ്റേറ്റ് ഏറിയായിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെ. മാത്യൂസ് (ചീഫ് എഡിറ്റര്‍): 9146936337; സണ്ണി പൗലോസ്
(മാനേജിംഗ് എഡിറ്റര്‍): 8455985094; ഡോ. സാറാ ഈശോ (ലിറ്റററി എഡിറ്റര്‍): 8453044606
ജനനി വാര്‍ഷികാഘോഷം ഇന്ന് (ഞായര്‍) മൂന്നു മുതല്‍ എഡിസണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക