Image

പിതാക്കളുടെ ദിനം- പരമ്പരാഗത കുടുംബമൂല്യം ആക്രമിക്കപ്പെടുന്നോ?(ബി. ജോണ്‍ കുന്തറ)

ബി. ജോണ്‍ കുന്തറ Published on 15 June, 2019
പിതാക്കളുടെ ദിനം- പരമ്പരാഗത കുടുംബമൂല്യം ആക്രമിക്കപ്പെടുന്നോ?(ബി. ജോണ്‍ കുന്തറ)
ഈ പുരോഗമനവാദ യുഗത്തില്‍, ഇന്‍ഡ്യ മാത്രമേ മുന്നില്‍ നില്‍ക്കുന്നുള്ളൂ ഇപ്പോഴുീ പരമ്പര കുടുംബമൂല്യം വിലമതിക്കുന്ന ഒരു സമൂഗമായിട്ട്.   .അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്തിട്ടുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ കുടുംബമൂല്യം കൂടെകൊണ്ടുവന്നു നിലനിര്‍ത്തുന്നതിന് ശ്രമിക്കുന്നുണ്ട് എങ്കില്‍ത്തന്നെയും വരുംതലമുറകള്‍ പാരമ്പര്യം തുടരുന്നതിന് നിരവധി പ്രതിബന്ധങ്ങള്‍ നേരിടുമെന്നതില്‍ ശങ്കവേണ്ട.
അമ്മമാരുടെ ദിനംആഘോഷിച്ചു  ഇന്നിതാ പിതാക്കളുടെ ദിനം ആഘോഷിക്കുന്നു. എന്നാല്‍ ഇന്ന് അമേരിക്കയില്‍ ഒരു സാംസ്‌കാരിക വിപ്ലവം മുഖംമൂടി അണിഞ്ഞു നമ്മുടെ ജീവിതങ്ങളില്‍ കയറി ക്കൂടുന്നു .ഉദ്ദേശം പരമ്പരാഗത കുടുംബമൂല്യം തകര്‍ക്കുക. യൂറോപ്യന്‍ വംശപരമ്പരയില്‍ഇവര്‍, തിരുത്താനാവാത്ത നാശനഷ്ടങ്ങള്‍ ഇതിനോടകം വരുത്തിയിരിക്കുന്നു.

ഒരു ജനാതിപത്യ രാജ്യത്തിന്റ്റെ അടിത്തറ ആ രാഷ്ട്രത്തിലെ കുടുംബ കെട്ടുറപ്പില്‍. എന്താണ് കുടുംബം എന്നവാക്കില്‍നിന്നും ഉദ്ദേശിക്കുന്നത്? പുരുഷന്‍ പിന്നീട് പിതാവ്,സ്ത്രീ,  മാതാവായി മാറുന്നു, പിന്നെ  മക്കള്‍ എല്ലാവരും ഒരു മേല്‍കൂരക്കുള്ളില്‍ താമസിക്കുന്നു. സ്‌നേഹം പരസ്പര ആശ്രയം ഇവയില്‍ കോര്‍ത്തിണക്കിയ ജീവിതവുമായി.
 പുരുഷന്‍ കുടുംബത്തിന്റ്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നു. ഭാര്യ കുട്ടികളെ പ്രസവിക്കുന്നു, അവരെ സംരക്ഷിക്കുന്നു ദ്യനദിന  കുടുംബഭരണം നടത്തുന്നു. ഇവിടെ ആരുവലുത്, ആരു ചെറുത് എന്ന ചോദ്യത്തിനു പ്രസക്തി നല്‍കിയിരുന്നില്ല. പുരുഷന്‍ നായകസ്ഥാനം ഏറ്റെടുത്തു പലപ്പോഴും പിതാവിന്റ്റെ തീരുമാനങ്ങള്‍ക്ക് മുന്‍ഗണ കിട്ടി.
ഒരു പുരുഷന് ഒരു സ്ത്രീ എന്ന നിലപാട് ഏകപത്‌നീത്വം,ആദിമ കാലങ്ങളില്‍ നിലനിന്നിരുന്നു എന്ന് ചരിത്രം പറയുന്നില്ല.പിന്നീട്, സമൂഹത്തിന്റ്റെ കെട്ടുറപ്പിനും സമാധാന ജീവിതത്തിനും. ഒരുപുരുഷനും സ്ത്രീയും കൂടി ജീവിക്കുന്നതിനുള്ള വിവാഹം എന്നൊരുസംവിധാനം മതപരമോ, സിവില്‍ നിയപരമോ ആയ ഒരുടമ്പടിയില്‍ നിന്നും ആരംഭിക്കണമെന്ന രീതി  ബി.സി.കാലഘട്ടം മുതല്‍ നിലനിന്നിരുന്നു.
ഇതെല്ലാം പഴഞ്ചന്‍ രീതികള്‍ തിരുത്തി എഴുതപ്പെട്ടിരിക്കുന്ന ലിംഗ വ്യത്യാസങ്ങളില്‍ പലരും വിവേചിതരാകുന്നു അതിനാല്‍ മാറ്റങ്ങള്‍ വേണ്ടിയിരിക്കുന്നു പൂര്‍വ്വാചാരങ്ങള്‍ക്ക് വിലയില്ല. പ്രകര്‍തിയല്ല ലിംഗം നിര്‍ണ്ണയിക്കേണ്ടത് എന്നാല്‍ ഒരു വ്യക്തിയുടെ അപ്പോഴത്തെ മാനസികാവസ്ഥ ആരീതികളിലേയ്ക്ക് നാം നീങ്ങുന്നു, ഒരു വ്യക്തിയുടെ ജീവിതത്തില്‍ പലേ ഘട്ടങ്ങളില്‍ പലേ ലിംഗങ്ങള്‍ സ്വീകരിക്കാം..
മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള, വിപ്ലവം തുടങ്ങിയിരിക്കുന്നത് പ്രധാനമായും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ .എല്ലാവര്‍ക്കും തുല്യത കൊണ്ടുവരണം എന്ന മുദ്രാവാക്യമാണ് വേദികളില്‍ മുഴങ്ങി കേള്‍ക്കുന്നത് . എന്നാല്‍ ഇവിടെ, സമത്വത്തെ വളച്ചൊടിച്ചു ഒരുപാടു തെറ്റിദ്ധാരണകള്‍ പള്ളിക്കൂടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ കയറ്റിവിടുന്നു എന്നതാണ് സത്യാവസ്ഥ.

എന്താണ് സ്ത്രീസ്വാതന്ത്യ്രീ അഥവാ തുല്യതവാദം?
ലിംഗ വ്യത്യാസം എല്ലാ ജീവജാലങ്ങളിലും പ്രകര്‍തി തീരുമാനിച്ചിട്ടുള്ള വ്യവസ്ഥിതി. മനുഷ്യനില്‍ പ്രധാനമായും കായിക ശേഷിയില്‍ സ്ത്രീ പുറകില്‍ ഇതും പ്രകര്‍തി നിയമം. ആദ്യ കാലങ്ങളില്‍ പുരുഷന്‍ സ്ത്രീയുടെ ശാരീരിക ബലക്കുറവിനെ മുതലെടുത്തു അവളില്‍ പലേ രീതികളിലും വേദികളിലും വിവേചനം ശീലിച്ചിരുന്നു. 
ആദിമ കാലങ്ങളില്‍ സ്ത്രീകള്‍ പുരഷന്റ്റെ ഉപകരണം അഥവാ അടിമ. സ്ത്രീകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലങ്ങള്‍   ഇതെല്ലാം മാനവ പരിണാമദിശയിലെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും. കഥകള്‍ . ഒട്ടുമുക്കാല്‍ മാറ്റങ്ങളും ഏതാനും ധീര വനിതകളുടെ പരിശ്രമ ഫലം എന്നാല്‍ ഇവരാരും പുരുഷ വര്‍ഗ്ഗത്തെ കുറ്റപ്പെടുത്തിയല്ല തുല്യത നേടിയത്. എന്നാല്‍ അതെല്ലാം അമേരിക്കയിലും ഒട്ടനവധി പുരോഗതി നേടിയ രാജ്യങ്ങളിലും ചരിത്രമായി മാറിയിരിക്കുന്നു.
ഇവിടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കരുത് എന്നല്ല ഉദ്ദേശിക്കുന്നത് എന്നാല്‍പലേവാദമുഖങ്ങളുംസത്യാവസ്ഥമൂടിവയ്ച്ചുപൊതുജനത്തെതെറ്റിദ്ധരിപ്പിക്കുന്നു.എന്തോമറ്റൊരുരഹസ്യകാര്യപരിപാടിഇന്നത്തെ സ്ത്രീസ്വാതന്ത്യ്ര വാദികളില്‍ ഒളിഞ്ഞിരിക്കുന്നോ?
ഓര്‍ക്കുന്നുണ്ടാകും ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ഹില്ലരി ക്ലിന്റ്റന്‍ 'ഇറ്റ് റ്റെക്ക് എ വില്ലേജ് ടു റൈസ് എ ചൈല്‍ഡ് ' നിരവതി ഈ പുസ്തകത്തെ പ്രകീര്‍ത്തിച്ചു എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം ആരും ശ്രദ്ധിച്ചില്ല. മാതാപിതാക്കളും കുടുംബവുമല്ല ഒരു കുഞ്ഞിന്റ്റെ വളര്‍ച്ചയില്‍ പ്രധാന നടകള്‍ എന്നാല്‍ പൊതു സ്ഥാപനങ്ങള്‍ അവിടെ കിട്ടുന്ന വിദ്യാഭ്യാസം. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും പ്രോത്സാഹിപ്പിക്കുന്നത് സ്‌റ്റേറ്റു വേണം കുട്ടികള്‍ എങ്ങിനെ വളരണം എന്നു തീരുമാനിക്കേണ്ടത്.
കേന്ദ്രീകൃത കോടതികള്‍പോലും അമേരിക്കയിലിന്നു നിഷ്പക്ഷത പാലിക്കുന്നവയല്ല. ഏതുപാര്‍ട്ടിയിലെ പ്രഡിന്റ്റ് ന്യായാധിപതിയെ നിയമിച്ചു കോടതികളെ സമീപിക്കുന്നവര്‍ക്ക് അറിയാം ഏത് ന്യായാധിപതിയെ സമീപിക്കണം അവരുടെ ആവശ്യം സാധിച്ചുകിട്ടുന്നതിന് .

പലപ്പോഴും കീഴ്വഴക്കങ്ങള്‍ക്ക് മാറ്റം വരുത്തണം എന്നാഗ്രഹിക്കുന്ന ന്യൂനപക്ഷം അവരോടു അനുതാപമുളള ജഡ്ജുമാരെ തിരഞ്ഞുപിടിച്ചു പരാതികള്‍ സമര്‍പ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭരണകര്‍ത്താക്കളെ മറികടന്നു കോടതികള്‍ തീരുമാനങ്ങള്‍ എടുക്കുന്നു. പലപ്പോഴുീ നിയമ നിര്‍മ്മിതര്‍ കോടതികളെ ചോദ്യം ചെയ്യാറില്ല.
പുതിയ സ്ത്രീത്വവും പുരോഗമനവാതവും 
മറ്റുപല പ്രസ്ഥാനങ്ങള്‍ പോലെ ഫെമിനിസവും ഗ്ലോറിയ സ്‌റ്റൈനം പോലുള്ള തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു. ഈ കുടക്കീഴില്‍ ഇന്ന് ഗെയ്‌സ്, ലെസ്ബിയന്‍സ് കൂടാതെ ഭിന്നലിംഗരും കയറിക്കൂടിയിരിക്കുന്നു. ഇവരുടെ എല്ലാം സംഘടിതമായ ഉദ്ദേശം പരമ്പരാഗത കുടുംബത്തെ നശിപ്പിക്കുക എന്നത്.എങ്കിലേ ഇവരുടെ കാര്യപരിപാടികള്‍ മുന്നോട്ടു പോകൂ.

ഇവിടെ കാണുന്ന ഒരു മ്ലേച്ച സത്യം അമേരിക്കയിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയും കൂടാതെ നിരവധി മാധ്യമങ്ങളും എല്ലാ തുണയും നല്‍കുന്നു എന്നതാണ്. എന്തിനു വിവാഹം, എന്തുകൊണ്ട് രണ്ടു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മില്‍ തമ്മില്‍ വിവാഹം കഴിച്ചുകൂടാ? ഗേ, ലെസ്ബിയന്‍ വിവാഹം ഒട്ടനവധി സംസ്ഥാനങ്ങളില്‍ നയമാനുസൃതമായിരിക്കുന്നു. ഇതരമാര്‍ഗ്ഗ ജീവിത രീതികള്‍ ഒരു കുഞ്ഞിന് ഒന്നുകില്‍ രണ്ടു മാതാക്കള്‍ രണ്ടു പിതാക്കള്‍ എന്തിനൊരു പിതാവിന്റ്റെ ആവശ്യം?
പലേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിതാവ് മാതാവ് എന്നീ നാമങ്ങള്‍ കുട്ടികളുടെ മുന്നില്‍ പറഞ്ഞുകൂടാ എന്നുവരെ ആയിരിക്കുന്നു.കാരണം പലേ കുട്ടികള്‍ക്കും ഒന്നുകില്‍ ട്രഡീഷണല്‍ പിതാവില്ല മാതാവില്ല ആയതിനാല്‍ ഈകുട്ടികള്‍ വേദനിക്കപ്പെടും.
അമേരിക്കയില്‍, വിവാഹിതരാകാതെ ഒരുമിച്ചു പങ്കാളികള്‍ എന്നനാമത്തില്‍ ജീവിക്കുന്നവരുടെ സംഖ്യ കൂടിവരുന്നു. ഗര്‍ഭച്ഛിദ്രം വെറും നഖം വെട്ടിക്കളയുന്ന ലാഘവത്തിലേക്ക് നീങ്ങിയിരിക്കുന്നു. ഗര്‍ഭം ധരിപ്പിക്കുന്നതിന് പുരുഷനെ വേണം എന്നാല്‍ അതുകഴിഞ്ഞാല്‍ അവന്‍ പുറത്ത് അതാണിന്നത്തെ നിയമം.

കണ്ണു തുറക്കൂ, നാം കാത്തുസൂക്ഷിച്ച സംസ്‌കാരം ആക്രമിക്കപ്പെടുന്നു. പത്തും മുപ്പതും വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയല്ല ഇന്നു നമ്മുടെ മുന്നില്‍ കാണുന്നത്. അന്നൊക്കെ ഞാനും ഈ പാര്‍ട്ടിയെ തുണച്ചിട്ടുണ്ട്.മാധ്യമങ്ങളുടെ നിലയും അതുതന്നെ. ഇവര്‍ ട്രഡീഷണല്‍ ഫാമിലിക്ക് എതിര്‍ എന്നത് ഒരു രഹസ്യമല്ല. ഈ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളുടെ നിലപാടുകള്‍ നോക്കൂ. ഇവിടെ കുടിയേറിപ്പാര്‍ത്ത ആദ്യ തലമുറയില്‍ ജനിച്ചു വളര്‍ന്ന സന്താനങ്ങള്‍ രക്ഷപ്പെട്ടു. എന്നാല്‍ ഇനിവരുന്ന തലമുറകള്‍ നേരിടുവാന്‍ പോകുന്നത് മുകളില്‍ വിവരിച്ച ജീവിത രീതികള്‍ ആയിരിക്കും. ഇതെല്ലാം കണ്ടും കെട്ടും നാം നിശബ്ദരായി നില്‍ക്കണമോ?

ബി ജോണ്‍ കുന്തറ  

പിതാക്കളുടെ ദിനം- പരമ്പരാഗത കുടുംബമൂല്യം ആക്രമിക്കപ്പെടുന്നോ?(ബി. ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക