Image

മണി സാറും പിള്ളേരും പൊളിച്ചു....ആദ്യ പകുതിയില്‍ മികച്ച പ്രതികരണങ്ങളോടെ ഉണ്ട

Published on 14 June, 2019
മണി സാറും പിള്ളേരും പൊളിച്ചു....ആദ്യ പകുതിയില്‍ മികച്ച പ്രതികരണങ്ങളോടെ ഉണ്ട
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ഉണ്ടക്ക് തിയേറ്ററില്‍ മികച്ച പ്രതികരണം. സിനിമയുടെ ആദ്യ പകുതി തന്നെ നിറ കയ്യടികളോടെയും ഹര്‍ഷാരവത്തോടെയുമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന വ്യത്യസ്തമായകഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ മണിസാറിനെ കാണാന്‍ നല്ല തിരക്കാണ് തിയേറ്ററുകളിലുള്ളത്. ആദ്യ പകുതിയിലെ മികച്ച പ്രതികരണം തന്നെ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ

നോര്‍ത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ഉണ്ടയിലേത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത

മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ അഭിനേതാക്കളും ഈചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളാകുന്നു. ഇതിനു പുറമെ ബോളിവുഡില്‍ നിന്നും ഒരു സംഘം അഭിനേതാക്കളും ചിത്രത്തിലഭിനയിക്കുന്നു. മലയാളികള്‍ക്ക് തികച്ചും അപരിചിതമായ ഒരു മേഖലയെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഛത്തിസ്ഗഡിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രധാനമായും ഛത്തീസ്ഗഡാണ് പശ്ചാത്തലം. കാസര്‍കോട്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കേരളത്തിലെ നിരവധി രംഗങ്ങളും ഛത്തീസ്ഗഡിലേക്കുള്ള വഴിയിലെ ചില വനപ്രദേശമാണിവിടെ ചിത്രീകരിച്ചത്.വയനാട്ടിലാണ് ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഖാലീദ് റഹ്മാന്റെ കഴിഞ്ഞ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം ഒരു തികഞ്ഞ ഫാമിലി ഹ്യൂമര്‍ ചിത്രമായിരുന്നുവെങ്കില്‍ ഇക്കുറി പൊലീസ് പശ്ചാത്തലമാണ് ഈ ചിത്രത്തിന് ഒരു ത്രില്ലര്‍ മൂവിയായിട്ടാണ് ഉണ്ട അവതരിപ്പിക്കുന്നത്.കേരളത്തിലെ ഒരു സാധാരണപൊലീസ് സേനാ വിഭാഗത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മമമൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് എസ്.ഐ.മണികണ്ഠന്‍ എന്നാണ്. സ്‌പെഷ്യല്‍ പൊലീസ് ടീം ഒന്നുമല്ല, ഒരു സാധാരണ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍. കൂടെയുള്ളവരില്‍ ഏറെയും കോണ്‍സ്റ്റബിള്‍മാരാണ്.ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി ഡോ.റോണി ഗോകുലന്‍ ലുക്മാന്‍ നൗഷാദ്, അഭിരാം പൊതുവാള്‍ എന്നിവരാണ് കോണ്‍സ്റ്റബിള്‍ ടീമിനെ അവതരിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക