Image

ഹൈക്കോടതിയില്‍ നിയമന തട്ടിപ്പിന് ശ്രമം, യുവതി പിടിയില്‍

Published on 12 June, 2019
ഹൈക്കോടതിയില്‍ നിയമന തട്ടിപ്പിന് ശ്രമം, യുവതി പിടിയില്‍


കൊച്ചി: ഹൈക്കോടതിയില്‍ നിയമന തട്ടിപ്പിന് ശ്രമിച്ച യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനി ആശാ അനില്‍കുമാറാണ് പിടിയിലായത്.

ഹൈക്കോടതിയിലെ ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്കാണ് രണ്ടു പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. ഒന്‍പത് ലക്ഷം രൂപ വരെയാണ് ഇവര്‍ ഇതിനായി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഹൈക്കോടതി വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

വര്‍ഷങ്ങളായി എറണാകുളം ജില്ലാ കോടതികള്‍ കേന്ദ്രീകരിച്ച് അഭിഭാഷകര്‍ക്കായി കേസുകള്‍ ക്യാന്‍വാസ് ചെയ്യുന്ന വ്യക്തിയാണ് ആശ നില്‍കുമാര്‍. ഇത്തരത്തില്‍ കോടതികളുമായുള്ള ബന്ധം വെച്ചുകൊണ്ടാണ് ഇവര്‍ തട്ടിപ്പിന് ശ്രമിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക