Image

പ്രസവിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ആശുപത്രികിടക്കയില്‍ വച്ച് പരീക്ഷ എഴുതി യുവതി

Published on 12 June, 2019
പ്രസവിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ആശുപത്രികിടക്കയില്‍ വച്ച് പരീക്ഷ എഴുതി യുവതി


പ്രസവാനന്തരം മാസങ്ങളോളം വിശ്രമിക്കുകയും ആഹാരം കഴിക്കലുമൊക്കെയാണ് സാധാരണ സ്ത്രീകള്‍ ചെയ്യുന്നത്. എന്നാല്‍ പ്രസവത്തിന് അരമണിക്കൂര്‍ കഴിഞ്ഞ് ഒരു പരീക്ഷ എഴുതിയാല്‍ എങ്ങിനെ ഇരിക്കും ? നമ്മുടെ നാട്ടില്‍ എങ്ങുമല്ല അങ്ങ് എത്തിയോപ്പിയയിലാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിരിക്കുന്നത്

അല്‍മാസ് ഡെറീസെ എന്ന 21 കാരിയാണ് പ്രസവവേദനയ്ക്ക് പിന്നാലെ പരീക്ഷ എഴുതിയത്. തന്റെ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയാണ് ആശുപത്രി കിടക്കയില്‍ വച്ച് എഴുതിയത്. നേരത്തെ പരീക്ഷകള്‍ നടക്കേണ്ടിയിരുന്നതാണ് എന്നാല്‍ റംസാന്‍ പ്രമാണിച്ച് പരീക്ഷകള്‍ തള്ളി വയ്ക്കുകയായിരുന്നു. പ്രസവം കാരണം തന്റെ വിലയേറിയ ഒരു  വര്‍ഷം കളയാന്‍ താത്പര്യപ്പെടുന്നില്ലെന്ന് കാണിച്ചാണ് അല്‍മാസ് ഈ കടുത്ത തീരുമാനം എടുത്തത്. 

പടിഞ്ഞാറന്‍ എത്ത്യോപ്യയിലെ ഒറോമിയ മേഖലയിലെ കാരല്‍ മേതു ആശുപത്രിയില്‍ വെച്ചാണ് അല്‍മാസ് തന്റെ കണക്ക്, ഇംഗ്ലീഷ്, അംഹാരിക് ഭാഷ പരീക്ഷകള്‍ എഴുതിയത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പഠിക്കുക എന്നത് വലിയ പാടുള്ള കാര്യമായിരുന്നില്ലെന്ന് അല്‍മാസ് അഭിപ്രായപ്പെടുന്നു.

അല്‍മാസിന്റെ ഭര്‍ത്താവ് ആശുപത്രികിടക്കയില്‍ വച്ച പരീക്ഷ എഴുതാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ സെക്കന്ററി പഠനത്തിനിടയ്ക്ക് പിരിഞ്ഞ് പോകുകയും പിന്നീട് തിരികെ വന്ന് പഠിക്കുകയും ചെയ്യുന്നത് എത്യോപ്യയില്‍ സാധാരണമാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക