Image

കുന്നത്തുനാട് ഭൂമി നികത്തല്‍: റെവന്യൂമന്ത്രിയുടെ ഇടപെടല്‍ നിയമപരമല്ലെന്ന് എ.ജി

Published on 12 June, 2019
കുന്നത്തുനാട് ഭൂമി നികത്തല്‍: റെവന്യൂമന്ത്രിയുടെ ഇടപെടല്‍ നിയമപരമല്ലെന്ന് എ.ജി


തിരുവനന്തപുരം: കുന്നത്തുനാട് ഭൂമി നികത്തലില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നീക്കത്തിന് തിരിച്ചടി. മന്ത്രിയുടെ ഇടപെടല്‍ നിയമപരമല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിക്ക് നിയമോപദേശം നല്‍കി. സ്‌റ്റോപ്പ് മെമ്മോ റദ്ദാക്കിയ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അവിഹിതമായി ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണിത്.

റവന്യൂമന്ത്രിയാണ് കുന്നത്തുനാട് വില്ലേജിലെ നിലം നികത്തലിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ കളക്ടറുടെ ഉത്തരവിനെ മറികടന്നുകൊണ്ട് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ നല്‍കിയ ഉത്തരവ് മരവിപ്പിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക