Image

ഗ്ലോബല്‍ പീസ്‌ ഇന്റക്‌സില്‍ ഇന്ത്യ 141ാം സ്ഥാനത്ത്‌

Published on 12 June, 2019
ഗ്ലോബല്‍ പീസ്‌ ഇന്റക്‌സില്‍  ഇന്ത്യ 141ാം സ്ഥാനത്ത്‌


ന്യൂഡല്‍ഹി: സമാധാനവും സന്തോഷവും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക്‌ വലിയ നാണക്കേട്‌. ഗ്ലോബല്‍ പീസ്‌ ഇന്റക്‌സില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്‌ പോയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇപ്പോള്‍ 163 രാജ്യങ്ങളുടെ പട്ടികയില്‍ 141ാം സ്ഥാനത്താണ്‌ ഇന്ത്യ.

ആഭ്യന്തരമായോ രാജ്യന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ്‌ യഥാര്‍ത്ഥ സമാധാനം എന്നത്‌ കൊണ്ട്‌ ഗ്ലോബല്‍ പീസ്‌ ഇന്‍റക്‌സ്‌ ഉദ്ദേശിക്കുന്നത്‌. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര കലഹം, സൈനിക സ്വാധീനത്തിന്റെ തോത്‌ എന്നിവയാണ്‌ പട്ടികയില്‍ സൂചകങ്ങളാക്കുന്നത്‌.

ഇത്തവണത്തെ റിപ്പോര്‍ട്ട്‌ കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട സൂചികകള്‍ കൂടി കണക്കിലെടുത്താണ്‌ തയ്യാറാക്കിയത്‌.

ഐസ്‌ലന്റാണ്‌ ഏറ്റവും മുന്നില്‍. അഫ്‌ഗാനിസ്ഥാനാണ്‌ 163ാം സ്ഥാനത്ത്‌. 2008 മുതല്‍ തുടര്‍ച്ചയായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഐസ്‌ലന്റിനാണ്‌. കഴിഞ്ഞ വര്‍ഷം ഏറ്റവും പിന്നിലായിരുന്ന സിറിയ ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ ഏറ്റവും പിന്നിലായി.

സൗത്ത്‌ സുഡാന്‍, യെമന്‍, ഇറാഖ്‌ എന്നീ രാജ്യങ്ങളാണ്‌ അവസാനത്തെ അഞ്ച്‌ സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍. ഇന്ത്യ 2016ല്‍ 141-ാം സ്ഥാനത്തായിരുന്നെങ്കിലും 2017ല്‍ നില മെച്ചപ്പെടുത്തി 137-ാം സ്ഥാനത്ത്‌ എത്തിയിരുന്നു. എന്നാല്‍ 2018 ലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക്‌ തന്നെ പോയി.
ദക്ഷിണേഷ്യയില്‍ ഏറ്റവും സമാധാനമുള്ള രാജ്യം ഭൂട്ടാനാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക