Image

പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നത്‌: മന്ത്രി ബാലന്‍

Published on 12 June, 2019
പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നത്‌: മന്ത്രി ബാലന്‍


തിരു: ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന്‌ സര്‍ക്കാര്‍ വിലയിരുത്തിയതായി സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ.ബാലന്‍. അവാര്‍ഡ്‌ തീരുമാനിച്ചത്‌ പുരസ്‌കാര നിര്‍ണയ സമിതിയുടെ സ്വതന്ത്ര തീരുമാനമായിരുന്നു. സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടിട്ടില്ല.

എന്നാല്‍ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പരിശോധിച്ചുവെന്നും ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.
അവാര്‍ഡ്‌ നിര്‍ണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. അവാര്‍ഡ്‌ നിര്‍ണയ സമിതിക്ക്‌ തെറ്റുപറ്റിയോ എന്നും പരിശോധിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്‌ സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളോട്‌ വിദ്വേഷം തീര്‍ക്കുകയാണെന്ന ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ സുഭാഷ്‌ കെ.കെ വരച്ച കാര്‍ട്ടൂണിനാണ്‌ ലളിതകല അക്കാദമി അവാര്‍ഡ്‌ കൊടുത്തത്‌. എന്നാല്‍ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ വളരെ മോശമായി ചിത്രീകരിച്ചതാണെന്ന്‌ പരക്കെ വിമര്‍ശനം ഉയര്‍ന്നതോടെയാണ്‌ അവാര്‍ഡ്‌ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക