Image

തിരസ്കൃതന്‍ (കവിത: ഡോ.ജയശ്രീ രാധാകൃഷ്ണന്‍)

Published on 11 June, 2019
തിരസ്കൃതന്‍ (കവിത: ഡോ.ജയശ്രീ രാധാകൃഷ്ണന്‍)
അരക്ഷിത ഭീത കൗമാരം
ഉന്മാദ വിഷാദ രാപ്പകലുകള്‍
ദുര്‍ദേവതാ ആവേശങ്ങള്‍
അപഥ സഞ്ചാരങ്ങള്‍
പെറ്റമ്മ പോലും അറിഞ്ഞീല്ലല്ലോ
അശാന്ത ഭയ വിഹ്വലതകള്‍

ഉഗ്രശാസനനായി താതന്‍
വ്യഥകടഞ്ഞു ജനനിയും
തീഷ്ണമായി ആത്മ ബോധവും
വിഭ്രാന്തനായ് യാത്രാമൊഴി ചൊല്ലി

മിഴിനീരു കൊണ്ട് ആരും കഴലു കെട്ടിയില്ലാ,
പെറ്റമ്മ തന്‍ പിന്‍വിളിയുമില്ലാ,
പൈക്കിടാവും അറിഞ്ഞീലാ,
ഇവിടെ
ഈറന്‍ നിലവിനൊരു ഉദകക്രിയ

നട തള്ളിയില്ലേ, തിരസ്കരിച്ചില്ലേ,
പിതൃശാപവും
ദുരിതവും മാറാപ്പില്‍ ഏറ്റി,
നഗര കാന്താരങ്ങളില്‍
വാഴാന്‍ വിധി,
തെരുവില്‍
അനാഥ പര്‍വ്വം താണ്ടി,
ഭിക്ഷാംദേഹിതന്‍
വ്യഥിത കൗമാരവും,
കുപിത യൗവനവും

വിരല്‍ത്തുമ്പിലെ നിണം,
മഷിത്തുള്ളികളാക്കി
ശരണാഗതന്‍,
വാങ്മയ ചിത്രങ്ങള്‍ എഴുതി.
Join WhatsApp News
josecheripuram 2019-06-13 17:33:28
Is It that you wrote about My friend Balan.Once he said to me that,a doctor, his friend told him that his liver&lung is failing.He took it serious& stopped.Is that you?Then thanks very much>
josecheripuram 2019-06-13 20:18:15
So I stopped Touching my toes.
josecheripuram 2019-06-13 20:03:54
Balachandran told me if you bend& touch your toes with out bending your knees&if you feel pain on your right side of your abdomen,your liver is enlarged.It's time to stop hitting the bottle.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക