ഡബ്ലിന്‍: ജീവിതത്തിന്റെ തിരക്കില്‍നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്‍ണക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ’ഫമീലിയ കുടുംബ സംഗമം 2019’ ലൂക്കനില്‍ നടത്തപ്പെടും. ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 8 വരെ ലൂക്കന്‍ വില്ലേജിലെ ലൂക്കന്‍ യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.
കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ദന്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കായി ബൗണ്‍സിംഗ് കാസ്റ്റില്‍, ഫേസ് പെയിന്റിംഗ്, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, മ്യൂസിക്ക് ബാന്റ്, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗവേദിയെ വര്‍ണാഭമാക്കും. അയര്‍ലന്‍ഡിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..
ഡബ്ലിന്‍ സീറോ മലബാര്‍ സോണല്‍ കമ്മറ്റിയുടേയും കുര്‍ബാന സെന്ററുകളിലെ സെക്രട്ടറിമാരുടേയും, ലൂക്കന്‍ കുര്‍ബാന സെന്റര്‍ കമ്മറ്റിയുടേയും നേതൃത്വത്തില്‍ കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. സഭാംഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്