Image

രാഹുല്‍ജി കേരളത്തിന്റെ മുഖ്യമന്ത്രിയാകണം, മോഡിജിക്ക് ആകാമെങ്കില്‍ രാഹുല്‍ജിക്ക് ആയിക്കൂടെ;സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

Published on 11 June, 2019
രാഹുല്‍ജി കേരളത്തിന്റെ മുഖ്യമന്ത്രിയാകണം, മോഡിജിക്ക് ആകാമെങ്കില്‍ രാഹുല്‍ജിക്ക് ആയിക്കൂടെ;സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം


കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നും അത് അടുത്ത തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്നും നടനും സംവിധായകനുമായ സംന്തോഷ് പണ്ഡിറ്റ്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ രാഷ്ട്രീയ നിരീക്ഷണം വ്യക്തമാക്കിയിരിക്കുന്നത്. 

സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് കേരള മുഖ്യമന്ത്രിയാകണം. ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. മോഡിജിക്ക് ആകാമെങ്കില്‍ രാഹുല്‍ജിക്ക് ആയിക്കൂടെയെന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്

സന്തോഷ് പണ്ഡിറ്റിന്റെ ഫേയ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്‌ടെ രാഷ്ട്രീയ നിരീക്ഷണം..
രാഹുല്‍ജിയുടെ വയനാട് പര്യടനം ഒരു വ9 വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാന്‍ എല്ലായിടത്തും വ9 ജനാവലി വരുന്നുണ്ടെ.
എന്‌ടെ ഒരു അഭിപ്രായത്തില് ഇനി വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നില് നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാല് കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ.
പിന്നെ കേരളാ മുഖ്യമന്ത്രിയായ് രാഹുല്‍ജി ഭരിക്കുന്നതിനിടയില് ആകും 2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് വരിക. ആദ്യം അതില് മത്സരിക്കാതിരിക്കുക. എന്നാല മകാണ്‍ഗ്രസിന് 300+ സീറ്റ് കിട്ടിയാല് ഉടനെ വയനാടില് അപ്പോഴത്തെ ങജ യോട് രാജി വെക്കുവാ9 നി4ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില് ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അതല്ല 2024 പാര്‍ലമെന്റഎ ഇലക്ഷനില്‍് വീണ്ടും ആഖജ 333+ ലെമ േമായ് മോദി ജീ മൂന്നാം തവണയും അധികാരത്തില് വന്നാല് രാഹുല്‍ജി കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയില് പ്രവ4ത്തിച്ചതിന്‌ടെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ ഇലക്ഷനിലെന്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ..
രാഹുല്‍ജി കേരളത്തിന്‌ടെ ഭാവി മുഖ്യമന്ത്രി എന്ന നിലയില് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല് ലോകസഭാ തെരഞ്ഞെടുപ്പില് ഉണ്ടായ രാഹുല്‍ജി തരംഗം ആവ4ത്തിക്കുമോ...?
(വാല് കഷ്ണം.. ഇന്ത്യ9 പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെന്കില് രാഹുല്‍ജി ക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല)
(ഉരുക്കൊന്നുമല്ല മഹാ പാവമാ..)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക