Image

അലിഷ ആന്‍ഡ്രൂസ്- ഒക്കലഹോമ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ അദ്ധ്യക്ഷ

പി പി ചെറിയാന്‍ Published on 11 June, 2019
അലിഷ ആന്‍ഡ്രൂസ്- ഒക്കലഹോമ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ അദ്ധ്യക്ഷ
ഒക്കലഹോമ: ഒക്കലഹോമ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന അദ്ധ്യക്ഷയായി ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയെ തിരഞ്ഞെടുത്തു.

ഒക്കലഹോമ സിറ്റിയില്‍ ജൂണ്‍ 8 ശനിയാഴ്ച ചേര്‍ന്ന വാര്‍ഷിക കണ്‍വന്‍ഷനിലാണ് അമ്പത്തിരണ്ടുകാരിയായ അലിഷ ആന്‍ഡ്രൂസ് തിരഞ്ഞെടുക്കപ്പെട്ടത്.

ഡമോക്രാറ്റിക്ക് ഔട്ട് റീച്ച് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ബേഡിനെയാണ് അലിഷ പരാജയപ്പെടുത്തിയത്. നിലവിലുള്ള ചെയര്‍മാന്‍ അന്നാ ലാംഗ്‌തോണ്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുവാന്‍ തീരുമാനിച്ചതാണ് പുതിയ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനെ കുറിച്ച് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്.

ഒക്കലഹോമ ഡമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷയായി 2016ല്‍ തിരഞ്ഞെടുക്കപ്പെട്ടത് 24 വയസ്സുള്ള അന്നയെയായിരുന്നു. അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ഡമോക്രാറ്റിക്ക് ചെയര്‍മാന്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനെന്ന സ്ഥാനം അന്നക്കായിരുന്നു. 2018 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉന്നത വിജയം നേടുന്നതില്‍ അന്ന വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.

2020 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഏജന്റായി അലീഷയില്‍ നിക്ഷിപ്തമായിരുന്നത്.
അലിഷ ആന്‍ഡ്രൂസ്- ഒക്കലഹോമ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ അദ്ധ്യക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക