Image

നടി വിഷ്ണുപ്രിയ വിവാഹിതയാകുന്നു. വരന്‍ ഈസ്റ്റ്കോസ്റ്റ് വിജയന്‍റെ മകന്‍ വിനയ്

Published on 09 June, 2019
നടി വിഷ്ണുപ്രിയ വിവാഹിതയാകുന്നു. വരന്‍ ഈസ്റ്റ്കോസ്റ്റ് വിജയന്‍റെ മകന്‍ വിനയ്
ടി വിഷ്ണുപ്രിയ വിവാഹിതയാകുന്നു. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ്കോസ്റ്റ് വിജയന്‍റെ മകന്‍ വിനയ് ആണ് വരന്‍. ജൂണ്‍ 20 ന് ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്‍ററില്‍ വച്ചാണ് വിവാഹം. 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹവിരുന്നും നടക്കും.പ്രമുഖ ചാനലില്‍ കൂട്ടിക്കല്‍ ജയചന്ദ്രനൊപ്പം അവതാരകയായിട്ടായിരുന്നു കലാരംഗത്തേക്കുള്ള വിഷ്ണുപ്രിയയുടെ അരങ്ങേറ്റം. പിന്നീട് കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. മലയാള, തമിഴ് സിനിമകളില്‍ അഭിനയിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന ഡാന്‍സര്‍മാരില്‍ ഒരാളാണ് വിഷ്ണുപ്രിയ. വിവാഹം അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ്‌ വിഷ്ണുപ്രിയ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക