Image

മോഡി-രണ്ട് . കൂടുതല്‍ നിര്‍വീര്യകരണങ്ങള്‍ക്ക് തയ്യാറാവുക. (പി.വി.തോമസ് :ഡല്‍ഹികത്ത്)

Published on 07 June, 2019
മോഡി-രണ്ട് . കൂടുതല്‍ നിര്‍വീര്യകരണങ്ങള്‍ക്ക് തയ്യാറാവുക. (പി.വി.തോമസ് :ഡല്‍ഹികത്ത്)
തെരഞ്ഞെടുപ്പിന്റെയും പ്രചാരണത്തിന്റെയും കൊട്ടിഘോഷങ്ങളും പരസ്പര തേജോവധങ്ങളും ആരോപണ പ്രത്യാരോപണങ്ങളും എല്ലാം കഴിഞ്ഞ് പുതിയ ഗവണ്‍മെന്റ് സ്ഥാനം ഏറ്റു. അതിനെ ജനാധിപത്യ മതേതര ഭാരതം സ്വാഗതം ചെയ്യണം. നരേന്ദ്രമോഡി പൂര്‍വ്വാധികം ശക്തിമാനായി പ്രധാനമന്ത്രി ആയി. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഏറെ(2014) ശക്തിയോടെ(282-303) അധികാരത്തിലേറിയ മോഡിയുടെ മുമ്പില്‍ ഏറെ വെല്ലുവിളികള്‍ ആണ് ഉള്ളത്. ദുര്‍ബ്ബലമായ പ്രതിപക്ഷത്തിന്റെ മുമ്പിലും വെല്ലുവിളികള്‍ ഉണ്ട്. കാരണം ശക്തവും പ്രാവര്‍ത്തിക ക്ഷമതയും ഉള്ള ഒരു പ്രതിപക്ഷം ജനാധിപത്യത്തിന്റെ ആരോഗ്യപരമായ നടത്തിപ്പിന് അത്യന്താപേക്ഷിതം ആണ്.
ഭരണഘടനയെ നമിച്ചുകൊണ്ടും എല്ലാവരുടെ പുരോഗതിക്കും വിശ്വാസത്തിനും വേണ്ടി ദൃഢ പ്രതിജ്ഞ എടുത്തുകൊണ്ടും ആണ് മോഡി ഭരണം ആരംഭിച്ചത്. അത് അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കണം. ഭരണഘടനയെ സംരക്ഷിക്കണം. എല്ലാവരുടെയും, എല്ലാവരുടെയും പുരോഗതി ഉറപ്പുവരുത്തണം. അത് മത-ചങ്ങാത്ത മുതലാളിത്വാധിഷ്ഠിതം ആയിരിക്കരുത്. അതെ, എല്ലാവരുടെയും വിശ്വാസം അദ്ദേഹം ആര്‍്ജ്ജിക്കണം, സംരക്ഷിക്കണം.

ഇന്‍ഡ്യ രണ്ടാം മോഡി യുഗത്തിലേക്ക് വരുകയാണ്. അതാണ് ജനാധിപത്യവിധി. അതിനെ ഏവരും സ്വാഗതം ചെയ്യണം. ആശങ്കയുള്ളവര്‍ ഉണ്ട്. അതിനും ജനാധിപത്യത്തില്‍ ഇടം ഉണ്ട്. പ്രതിവിധിയും ഉണ്ട്. ഉണ്ടാകണം. മോഡിക്ക് ലഭിച്ച ജനവിധി ആര്‍ക്കും തള്ളികളയുവാന്‍ കഴിയുകയില്ല. അതിന് പല കാരണങ്ങളും ഉയര്‍ത്തിപിടിക്കുവാന്‍ ഉണ്ടായേക്കാം. പ്രതിപക്ഷത്തിന്റെ ഭിന്നതയും ദുര്‍ബ്ബലതയും നേതൃരാഹിത്യവും കൊണ്ട് അതിനെ ചെറുതായി കാണുവാന്‍ സാധിക്കുകയില്ല.

മോഡി ഉയര്‍ത്തി കാണിക്കുന്ന ഹിന്ദുത്വ ദേശീയത വിഭജനാത്മകം ആണ്. അതുപോലെ തന്നെ തീവ്രഹിന്ദുത്വതയുടെ ദേശീയതയോടും, വിയോജനത്തോടും, രാജ്യദ്രോഹത്തോടും, ദേശഭക്തിയോടും, ലിബറലിസത്തോടും, മതേതരത്വത്തോടും ഉള്ള സമീപനം ജനാധിപത്യ മര്യാദകള്‍ക്ക് ചേര്‍ന്നതല്ല. പക്ഷേ, എന്നിട്ടും മോഡിയെ ജനം തെരഞ്ഞെടുത്തെങ്കില്‍ അത് ഇവര്‍ക്കുള്ള അംഗീകാരം അല്ല. അങ്ങനെ കരുതി ഭരിക്കരുത്. കാരണം വോട്ട് ചെയ്യുന്നവരെല്ലാം അമാര്‍ത്ത്യാസെന്നിന്റെയോ രഘുറാം രാജന്റെയോ ഒന്നും രാ്ഷ്ട്രീയ-ചരിത്ര-സാമ്പത്തീക വിജ്ഞാനം ഉള്ളവര്‍ അല്ല. അവരുടെ വീക്ഷണവും രാ്ഷ്ട്രീയ നിലപാടും വ്യത്യസ്തവും പരിമിതവും ആയിരിക്കാം. അവര്‍ ഫാസിസം എന്ന വാക്ക് കേട്ടിട്ടേ ഉണ്ടാവുകയില്ല. ആവശ്യവും ഇല്ല. കാരണം നാളത്തെ കഞ്ഞിക്കുള്ള അരി ആണ് അവരുടെ പ്രധാന പ്രശ്‌നം. അതിനുവേണ്ടി അഞ്ഞൂറുരൂപ ആരെങ്കിലും നീട്ടിയാല്‍ അവര്‍ ഇടം കൊയുടെ ചൂണ്ടുവിരലില്‍ കരിമഷിപുരട്ടിച്ച് വോട്ടിനുമുമ്പേ അടിയറ പറഞ്ഞേക്കാം. നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്നവരോ അല്ലെങ്കില്‍ ഗ്രഹാം സ്‌റ്റെയിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ചുട്ടുകൊന്നവരോ ഒന്നും അവര്‍ക്കു വിഷയം ആയേക്കുകയില്ല. ഹിന്ദുത്വ തീവ്രവാദത്തില്‍ പ്രതിയായ (മലേഗാവ്) സ്വാധി പ്രാഗ്യാസിംങ്ങ് ഠാക്കൂറിനെ ഭോപ്പാലില്‍ അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുത്തത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയായി പ്രകീര്‍ത്തിച്ച പ്രാഗ്യസിംങ്ങ് ഠാക്കൂറിനെ അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുത്തത്. അവരെ സ്ഥാനാര്‍ത്ഥി ആക്കുക വഴി മോഡി അവര്‍ക്ക് ഒരു സന്ദേശം നല്‍കി. അവര്‍ അത് സ്വീകരിച്ചു. അതാണ് ഇന്‍ഡ്യയുടെ ഇനിയുള്ള വഴി. ഓസ്‌ട്രേലിയന്‍ മിഷനറിയായ ഗ്രഹാം സ്‌റ്റെയിന്റെയും കുട്ടികളുടെയും വധത്തിനു പിറകിലുള്ള ബജ്രംഗദളിന്റെ നേതാവായ പ്രതാപ് ചന്ദ്ര സാരംഗിയെ കേന്ദ്രമന്ത്രി ആക്കുക വഴിയും മോഡി രാ്ജ്യത്തിന് ഒരു സന്ദേശം ആണ് നല്‍കിയിരിക്കുന്നത്. ഇതിനു മുമ്പ് യോഗി ആദിത്യനാഥ് എന്ന സന്യാസിയെ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി ആക്കുക വഴി മോഡി രാഷ്ട്രത്തിന് അതിശക്തമായ ഒരു സന്ദേശം നല്‍കിയത് ആണ്. ആറ് പ്രാവശ്യം ഗോരഖ്പൂറിലെ എം.പി.ആയിരുന്ന ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കിയതില്‍ പ്രായോഗികമായി യാതൊരു തെറ്റും ഇല്ലെങ്കിലും ജനാധിപത്യമര്യാദയും ചട്ടങ്ങളും അനുസരിച്ച് ഒരു മതാചാര്യനെ മുഖ്യമന്ത്രി ആക്കിയതിനെ ചോദ്യംചെയ്യുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഉണ്ട്. ഞാനും അതില്‍ പെടുന്നു.

ഇന്‍ഡ്യ മാറുകയാണ്. കാലം മാറുകയാണ്. രാ്ഷ്ട്രീയവും രാജനീതിയും മാറുകയാണ്. അല്ലെങ്കില്‍ അത് മാറി എന്നുതന്നെ പറയാം. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ആണ് ഇവിടെ ഇപ്പോള്‍ കാണുന്നത്. ഇന്‍ഡ്യ ഇപ്പോള്‍ വസ്തുതാപരം ആയി ഒരു ഹിന്ദു രാഷ്ട്രം ആണ്. ഭരണഘടനപരമായി-ഡിജൂറെ- അല്ലായിരിക്കാം. ഭരണഘടന വെറും ഒരു കടലാസു കെട്ടായി മാറിയിരിക്കുന്നു. അതിനെയാണ് മോഡി പൂജിച്ചത്. മതേതരത്വം വെറും പൊള്ളയായ ഒരു വാക്കായി മാറിയിരിക്കുന്നു. ഇതൊന്നും ശരിയല്ലെങ്കില്‍ മോഡി അത് ഭരിച്ച് തെളിയിക്കണം. അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യപാദത്തില്‍ ഭരണഘടനയും ഭരണഘടനസ്ഥാപനങ്ങളും ചവിട്ടി മെതിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. എന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് സമ്മതിദായകര്‍ തെരഞ്ഞെടുത്തു, പൂര്‍വ്വാധികം ഭൂരിപക്ഷത്തോടെ, എന്ന് ചോദിച്ചാല്‍ ആ ചോദ്യം വളരെ പ്രസക്തം ആണ്. അതിന്റെ പിറകില്‍ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് ആദ്യം സൂചിപ്പിച്ചതു പോലെ എല്ലാ സമ്മതിദായകനും അമാര്‍ത്ത്യസെനോ രഘുറാം രാജനോ അല്ലെന്നതാണ്. അവര്‍ക്ക് ഭൂരിപക്ഷമാതാധിപത്യമോ ഫാസിസമോ ഒന്നും അറിയണമെന്ന് ഇല്ല. അല്ലെങ്കില്‍ അറിയാമായിരിക്കാം. എങ്കിലും അവയുടെ ഭവിഷ്യത്തുകളെ മനസിലാക്കാതെ അപ്പക്കഷ്ണത്തിനായി സമ്മതിദായകാവകാശം ഉപയോഗിക്കുന്നതായിരിക്കാം. അതിന്റെ ഉത്തരവാദിത്വം അവര്‍ക്കല്ല. ഇന്ത്യയിലെ ഇപ്പോഴത്തെ പ്രതിപക്ഷത്തിനും അതിന്റെ നേതാക്കന്മാര്‍ക്കും ആണ്.

എന്താണ് കോണ്‍ഗ്രസിന്റെ പങ്ക് ഇതില്‍. ഒരു മതേതര ദേശീയ കക്ഷി എന്ന നിലയില്‍ അത് പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ ആശയവും നേതൃത്വവും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അതാണ് അത് മാത്രം ആണ് മോഡിയുടെയും അമിത്ഷായുടെയും വിജയം. ബി.ജെ.പി. എന്ന വാക്ക് ഇവിടെ ഉപയോഗിക്കാത്തതിന്റെ കാരണം ഇവര്‍ക്കപ്പുറം അങ്ങനെ ഒരു പാര്‍്ട്ടി ഇല്ല. അതാണ് ഇന്ന് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ പരാജയവും.

കോണ്‍ഗ്രസ് സ്ഥാന മോഹികളായ ഒരു കൂട്ടം നേതാക്കന്മാരുടെ അഭയാര്‍ത്ഥി താവളം ആയി അധപതിച്ചിരിക്കുന്നു. മതേതര-ജനാധിപത്യ മൂല്യങ്ങള്‍ അന്യം നിന്നു പോയിരിക്കുന്നു. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് പൊടിതട്ടിയെടുക്കുന്ന തിരുശേഷിപ്പുകള്‍ ആയി അവ മാറിയിരിക്കുന്നു. ഈ പാര്‍ട്ടിയുടെ ഭാവി പരിതാപകരം ആണ്. അല്ലെങ്കില്‍ അത് ഒന്നായി ഉയര്‍ത്തെഴുന്നേല്‍ക്കണം. ബുദ്ധിമുട്ടാണ്.
അടുത്തത് പ്രാദേശീക പ്രതിപക്ഷ കക്ഷികള്‍ ആണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകരുകയാണ്. 2022-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ത്തി ആകും. ഉത്തര്‍പ്രദേശില്‍ മഹാസഖ്യം(എസ്.പി.-ബി.എസ്.പി.) തകര്‍ന്നു. ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയും തകര്‍ന്നു. തെലുങ്കാനയില്‍ തെലുങ്കാന രാഷ്ട്രസമിതിയും തകര്‍ച്ചയുടെ വക്കില്‍ ആണ്. ഒഡീയില്‍ ബിജു ജനതദള്‍ സംസ്ഥാനത്തില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും പ്രതിസന്ധിയില്‍ ആണ്. ബിജു പടനായിക്കിനുശേഷം ഒരു നേതാവ് ഇല്ല. തമിഴ്‌നാട്ടില്‍ ഡി.എം.കെ.മാത്രം ആണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.(എസ്സ.) ഗവണ്‍മെന്റ് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. മഹാരാഷ്ട്രയില്‍ ബി.ജെ.പി. ശക്തം ആണ്. കോണ്‍ഗ്രസ് അടുത്തയിടെ തിരിച്ചു പിടിച്ച മദ്ധ്യപ്രദേശും രാജസ്ഥാനും ഝാത്തീസ്ഘട്ടും ലോകസഭ തെരഞ്ഞെടുപ്പില്‍ മോഡി തിരിച്ചു പിടിച്ചു. കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും അവസ്ഥ തികച്ചും ദയനീയം ആണ്.

സാമ്പത്തീക പുരോഗതി ഒരു രാഷ്ട്രത്തിന്റെ ഭാവിയുടെ ആധാരശിലയാണ്. അക്കാര്യത്തില്‍ മോഡിയുടെ ഒന്നാം ഗവണ്‍മെന്റിന് കാര്യമായി അവകാശപ്പെടുവാന്‍ ഒന്നും ഇല്ല. സാമ്പത്തീകമേഖല പ്രത്യേകിച്ചും കാര്‍ഷീക മേഖല ഗുരുതരമായ പ്രതിസന്ധിയില്‍ ആണ്. എന്നിട്ടും മോഡി എന്തുകൊണ്ട് ജയിച്ച് എന്ന് ചോദിച്ചാല്‍ പ്രതിപക്ഷം ഇത് ഉയര്‍ത്തി കാണിക്കുവാന്‍ പരാജയപ്പെട്ടു എന്നതാണ് ഉത്തരം. മോഡി പുല്‍വാമയും ബാലകോട്ടും ഹിന്ദു ദേശീയതയും ദേശസുരക്ഷയും വിതച്ച് നൂറുമേനി കൊയ്തു. ഹിന്ദു ദേശീയതയും ബാലകോട്ടും നല്ല മുദ്രാവാക്യങ്ങള്‍ ആണ്. പക്ഷേ അവ ഭൂരിപക്ഷ മതാധിപത്യത്തിലേക്കും തദ്വാര-ഫാസിസത്തിലേക്കും നയിച്ചേക്കാം. ഇങ്ങനെയുള്ള ഒട്ടേറെ നിര്‍വ്വീര്യകരണങ്ങളും മിന്നലാക്രമണങ്ങളും സാമ്പത്തീക രാഷ്ട്രീയ സാമൂഹ്യ സാമുദായിക മേഖലകളില്‍ മോഡിരണ്ടില്‍ പ്രതീക്ഷിക്കാം. കാശ്മീരും അയോദ്ധ്യയും മറ്റും മറ്റും ഇടിമിന്നലുകള്‍ ആയേക്കാം. നമ്മുടെ ദേശീയത ഇന്‍ഡ്യന്‍ ദേശീയത ആയി വളരട്ടെ. അല്ലെങ്കില്‍ ഇന്‍ഡ്യ എന്ന ആശയം, സ്വപ്‌നം നശിക്കും. മോഡിയുടെ ഭരണഘടനയോടുള്ള വിശ്വാസവും കൂറും നിലനില്‍ക്കണം. സകലരുടെയും പുരോഗതിയും വിശ്വാസവും അദ്ദേഹം നേടണം. ഇന്‍ഡ്യ എന്ന ആശയം അതിന്റെ ആത്മാവോടെ നിലനില്‍ക്കണം, പുഷ്ടിപ്പെടണം. മോഡി മനസിലാക്കേണ്ടത് മനുഷ്യാവകാശവും അന്തസും ഇല്ലാത്ത വികസനം ഫാസിസമാണെന്നതാണ്.

മോഡി-രണ്ട് . കൂടുതല്‍ നിര്‍വീര്യകരണങ്ങള്‍ക്ക് തയ്യാറാവുക. (പി.വി.തോമസ് :ഡല്‍ഹികത്ത്)
Join WhatsApp News
benoy 2019-06-07 21:36:45

Five years ago, this same writer, who claims to be a journalist, wrote a scathing article about the then newly elected BJP government. His perilous predictions back then and now are very similar. He screams about diabolical forces working in India. His frustrations and helplessness are palpable in this article.

The author has to face reality. The reality is that, in this age, an average human being does not pay much attention to liberal ideology, eliteness and sophisticated ways of thinking. Pacifying minorities for their block votes, divisive and identity politics will not go well with the public. What people want is jobs and development. Unlike Kerala, where Communism paved the way for literacy and social changes, 60 years of Congress rule did nothing in northern part of India. There, the Congress party leaders behaved like feudal lords. Poor villagers had no basic services like electricity, water and sanitation. During the last five years of BJP rule, they were provided these basic services in those parts of India.

For an average Malayalee, an enclosed toilet is nothing special. But for a poor village woman in northern India, it shields her dignity. A village with 100 percent electric connection is nothing new to Malayalees. But for a poor village in north India, it is a blessing. Those northern states, ruled by elite Congress leaders, saw no improvement in quality of life. Mr. Thomas, you are right in saying that India has changed. Yes, it has changed for good. Dynasty politics is over. People of India want a strong leader that stands for the country and its people. Not a leader who bows to Nehru family and its cronies. People of India want a strong political party that can take unanimous and robust decisions in diplomatic and defensive policies.

Every mainstream, liberal writer in India squawk about interference in secularism and democracy by BJP. But, in reality, those pillars of a free society are as solid in India as in any other free society in the world; except for some isolated incidents that are unavoidable in a country with more than a billion people. Cynics like Mr. Thomas is also part of that equation.


Ninan Mathulla 2019-06-07 22:48:44
The spokesperson of BJP here is advising Congress. To take that advice will be suicidal. Is there anybody in Congress right now, other than Rahul or Priyanka who can inspire others, or see India and all Indians as one?
josecheripuram 2019-06-08 14:42:02
To rule/or to manage is to have some one to lead.Every body can't Lead.A Party or a family to survive is to have a leader and others to follow.If every one wants to be the leaders who is there to follow.That's what happened to Congress&is happening to CPM.Henry Ford once said "Lead,Follow or Get out of the way".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക