സാന്‍ അന്റോണിയോ: സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മലങ്കര
സഭാ ചീഫ് എഡിറ്ററും ഓര്‍ത്തഡോക്‌സ് ടിവി അഡൈ്വസറും, ഓര്‍ത്തഡോക്‌സ് സെമിനാരി
കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറുമായ റവ.ഫാ. ജോണ്‍ തോമസ്
കരിങ്ങാട്ടില്‍ മെയ് 4,5 തീയതികളില്‍ സുവിശേഷ യോഗത്തില്‍ പ്രസംഗിക്കുകയും, വി.
ഗീവര്‍ഗീസ് സഹദായുടെ ഈ വര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാളിന് ഇടവക വികാരി റവ.ഫാ.
മാത്യൂസ് ജോര്‍ജിനൊപ്പം ചേര്‍ന്ന് മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്യും.
പങ്കെടുക്കുവാന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. ബെന്നി കോയിക്കലേത്ത്
അറിയിച്ചതാണിത്.