Image

ട്രംപിന് ബ്രിട്ടനില്‍ ഊഷ്മള സ്വീകരണം

Published on 03 June, 2019
ട്രംപിന് ബ്രിട്ടനില്‍ ഊഷ്മള സ്വീകരണം
 
ലണ്ടന്‍: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയ്ക്കും ഊഷ്മള സ്വീകരണം. വിമാനത്താവളത്തില്‍ സ്‌റ്റേറ്റ് ഫോറിന്‍ സെക്രട്ടറി ജെറമി ഹന്റ് ഉള്‍പ്പടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. 

എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരം അതിഥിയായെത്തുന്ന ട്രംപിന് രാജ്യം പരന്പരാഗതമായ സ്വീകരണ പരിപാടിയാണ് ഒരുക്കിയത്. വിമാനത്താവളത്തിലെ ഗാര്‍ഡ് ഓഫ് ഹോണറിനു ശേഷം ഹെലി കോപ്‌ററ്ററില്‍ ബെക്കിംഗ് ഹാം പാലസിലെത്തി എലിസബത്ത് രാജ്ഞിയുടെ കൂടിക്കാഴ്ച നടത്തി. ചാള്‍സ് രാജകുമാരനും പത്‌നനി കാമില്ലയും ചേര്‍ന്ന് ട്രംപിനേയും സംഘത്തെയും സ്വീകരിച്ച് രാജ്ഞിയുടെ മുന്നിേലേയ്ക്ക് ആനയിച്ചു. രാജ്ഞിയുടെ കൊട്ടാരത്തില്‍ ഉച്ചവിരുന്നും നല്‍കി.തുടര്‍ന്ന് വെസ്റ്റ് മിനിസ്റ്റര്‍ അബിയിലെ പട്ടാളക്കാരുടെ ശവകുടീരത്തിെലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.

മൂന്നു ദിന സന്ദര്‍ശത്തിനിടയില്‍ ലണ്ടനു പുറമേ മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, ബെല്‍ഫാസ്റ്റ് തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

ചൊവ്വാഴ്ച രാവിലെ ട്രംപും സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും.തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള സംയുക്ത വാര്‍ത്താ സമ്മേളനവും ഉണ്ടാകും.

ബ്രിട്ടനിലെ അമേരിക്കന്‍ അംബാസഡറുടെ ഔദ്യോഗിക വസതിയില്‍ വിശിഷ്ടാതിഥികള്‍ക്കും ബ്രിട്ടീഷ് നേതാക്കള്‍ക്കുമായി ട്രംപ് പ്രത്യേക വിരുന്ന് നല്‍കുന്നുണ്ട്. ബ്രിട്ടീഷ് രാജ്ഞിയെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരനും പത്‌നി കാമിലയുമാണ് വിരുന്നില്‍ പങ്കെടുക്കുക.

കഴിഞ്ഞവര്‍ഷം യുകെയിലെത്തിയ ട്രംപിനെതിരെ പ്രതിഷേധക്കാരുടെ ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു.ഇത്തവണയും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. പ്രതിഷേധക്കാര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക