ഫോമയുടെ മുഖപത്രം 'ഫോമാ ന്യൂസ് ഫോമാ കേരളാ കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്യും. ഫോമയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ വാര്‍ത്തകളും വിശകലനങ്ങളും, പ്രധാനമായി ഫോമാ വില്ലേജ് പ്രോജക്ട് സംബന്ധമായ വാര്‍ത്തകളും ഫീച്ചറുകളും ,ഫോമാ അനുഭക്കുറിപ്പുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മികച്ച ഒരു പതിപ്പായിരിക്കും ഫോമാ ന്യൂസിന്റെ ആദ്യലക്കമെന്നു ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനും ഫോമാ ന്യൂസ് ചീഫ് എഡിറ്ററുമായ സജി എബ്രഹാം പറഞ്ഞു .
ഇ-മലയാളി കേരളാ എഡിറ്റര്‍ അനില്‍ പെണ്ണുക്കര കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായി പ്രവര്‍ത്തിച്ച ഫോമാ ന്യൂസ് ഡിസൈന്‍ ചെയ്തത് കേരളഭൂഷണം പത്രം ഡിസൈനര്‍ ബിജേഷ് ചങ്ങനാശേരിയാണ് .