Image

എന്നെ സ്‌നേഹിച്ചിരുന്നില്ലേ? (കവിത: അനുശ്രീ എം ടി)

Published on 25 May, 2019
എന്നെ സ്‌നേഹിച്ചിരുന്നില്ലേ? (കവിത: അനുശ്രീ എം ടി)

നശ്വരമാം ജീവിതത്തെ
അനശ്വരമാക്കുന്ന നിത്യ
സ്‌നേഹത്തെ...

വിരഹത്തിന്‍ വേദനയിലും
വിഷാദത്തിന്‍ നൊമ്പരത്തിലും
സ്‌നേഹിച്ചിരുന്നു ഞാന്‍,
നിന്നെ ഒരുപാടറിഞ്ഞിട്ടും
നീ അറിഞ്ഞില്ലെന്നു
നടിക്കവേ നിന്റെ
മിഴിയില്‍ നിന്നുറ്റിയ കണ്ണുനീര്‍
തുള്ളി എന്നോട് മന്ത്രിച്ചു
നിന്റെ മനസ്സിന്റെ ഗദ്ഗദം
എന്തേ നീ ഇനിയും മറയ്ക്കുന്നു
എന്നില്‍ നിന്നും എന്തേ മറയ്ക്കുന്നു
പറയൂ, നീ എന്നെ സ്‌നേഹിച്ചിരുന്നില്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക