Image

ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്

Published on 24 May, 2019
ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ആദ്യ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സിനു (എകെഎംജി) 40 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കം കുറിച്ചവരിലൊരാളായ ഡോ. സി.എസ് പിച്ചുമണി, ഡോ. ശ്രീദേവി മേനോന്‍ എന്നിവരെ ആദരിച്ചുകൊണ്ട് സംഘടനയുടെ റൂബി കണ്‍വന്‍ഷനു ശുഭാരംഭം കുറിച്ചു. ജൂലൈ 25 മുതല്‍ 27 വരെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഷെറാട്ടണ്‍ ടൈംസ്സ്‌ക്വയറില്‍ നടക്കുന്ന നാല്‍പ്പതാം കണ്‍വന്‍ഷനില്‍ നൂറുകണക്കിന് ഡോക്ടര്‍മാരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നു എകെഎംജി പ്രസിഡന്റ് ഡോ. തോമസ് മാത്യു ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ നടന്ന കിക്ക്ഓഫ് ചടങ്ങില്‍ അറിയിച്ചു. 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലെത്തുന്നത്.

പ്രൊഫഷണല്‍ സംഘടനയാണെങ്കിലും സേവന പ്രവര്‍ത്തനങ്ങളിലൂടെയാണ് എകെഎംജി ശ്രദ്ധേയമായതെന്ന് ഡോ. തോമസ് മാത്യു ചൂണ്ടിക്കാട്ടി. ഭൂകമ്പം, സുനാമി തുടങ്ങി ദുരന്തങ്ങള്‍ വന്നപ്പോഴൊക്കെ ഇന്ത്യയില്‍ സഹായമെത്തിച്ചിട്ടുണ്ട്. അതിനു പുറമെ കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ലേണിംഗ് റിസോഴ്സ് സെന്ററുകള്‍ സ്ഥാപിച്ചു. അമേരിക്കയിലെ സേവന സംഘടനകളായ കെയര്‍ ആന്‍ഡ് ഷെയര്‍, റെഡ്ക്രോസ്, വെറ്ററന്‍സ് ഗ്രൂപ്പ് തുടങ്ങി വിവിധ സംഘടനകള്‍ക്കു സഹായമെത്തിക്കുന്നു.

മൊത്തം മൂവായിരം അംഗങ്ങളുള്ള എകെഎംജിക്ക് ബ്രിട്ടണിലും ഗള്‍ഫ് രജ്യങ്ങളിലും ശാഖകളുണ്ട്. മലയാളി സംസ്‌കാരം നിലനിര്‍ത്തുക എന്ന ദൗത്യവുമായി മുന്നേറുന്ന സംഘടനയിലേക്ക് ഇപ്പോള്‍ പുതുതലമുറ ഡോക്ടര്‍മാര്‍ സ്വമേധയാ അംഗങ്ങളാകുന്നു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്- അദ്ദേഹം പറഞ്ഞു. ഇടക്കു മന്ദീഭവൈച്ച ന്യു യോര്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍2014-ല്‍ ഡോ. ധീരജ് കമലത്തിന്റെ നേതൃത്വത്തില്‍ വീണ്ടും കരുത്തുറ്റതാക്കിയതും അദ്ദേഹം അനുസ്മരിച്ചു. കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തിയെ ക്ഷണിക്കാനെത്തിയപ്പോള്‍ അദ്ദേഹമാണ് കിക്കോഫ് കോണ്‍സുലേറ്റില്‍ നടത്താന്‍ ക്ഷണിച്ചത്.

സമ്മേളനം ഉദ്ഘാടനം ചെയ്ത കോണ്‍സല്‍ ദേവദാസന്‍ നായര്‍ പൈതൃകത്തെ വിട്ടുകളയരുതെന്ന് അഭിപ്രായപ്പെട്ടു. ഏറ്റവും വലിയ പൈത്രുക സമ്പത്താണു ആയുര്‍വേദം. അതിനാല്‍ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുര്‍വേദ കോളജുകള്‍ കേരളത്തിലാണ്. അവിടെ അത് മുഖ്യധാരാ ചികിത്സാരീതിയാണ്. എകെഎംജിക്ക് അവയെ തുണയ്ക്കാനാകും.

മുഖ്യാതിഥിയായി പങ്കെടുത്ത പദ്മശ്രീ ഡോ. സുധീര്‍ പരീഖ് (പരീഖ് മീഡിയ ചെയര്‍) എണ്‍പതുകളുടെ തുടക്കത്തില്‍ഓഫ് ആപി (അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) സ്ഥാപിക്കുന്നത് മുതല്‍ എകെഎംജിയുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി. അതിനാല്‍ സ്വന്തം കുടുംബത്തില്‍ വന്നപോലെയാണ് തനിക്ക് അനുഭവപ്പെടുന്നത്. എകെഎംജിയാണ്ഡോക്ടര്‍മാരുടെ മറ്റു സംഘടനകള്‍ക്ക്വഴികാട്ടിയായത്. അമ്പതുകള്‍ മുതല്‍ മലയാളി ഡോക്ടര്‍മാര്‍ ഇവിടെ എത്തി. 70 -80 കാലഘട്ടത്തില്‍ ഒട്ടേറെ വിവേചനം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ നേരിടേണ്ടിവന്നു. ഒരുമിച്ച് നിന്നാല്‍ അവയെ നേരിടാമെന്ന പാഠമാണ് എകെഎംജി പരീക്ഷിച്ചത്.

റെസിഡന്‍സി ലഭിക്കുക അന്നും ഇന്നും വിഷമമാണ്.അക്കാലത്ത് ഡോ. പിച്ചുമണി പലര്‍ക്കും റെസിഡന്‍സിക്ക് വഴിയൊരുക്കി. ഇപ്പോള്‍ ആഴ്ചയില്‍ ഒന്നു രണ്ട് കോളെങ്കിലുംറെസിഡന്‍സിക്ക് സഹായം ആവശ്യപ്പെട്ട് തനിക്ക് ലഭിക്കാറുണ്ട്.

തിരുവനന്തപുരത്ത് സമ്മേളനം നടന്നപ്പോള്‍ മഹാരാജാവിനെ കാണാന്‍ കഴിഞ്ഞതും അദ്ദേഹം എടുത്തുപറഞ്ഞു.

വോട്ട് ചെയ്ത് രാഷ്ട്രീയശക്തി ആര്‍ജിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നു നാസാ കൗണ്ടി ഡപ്യൂട്ടി കണ്ട്രോളര്‍ ഓഫ് മൈനോറിട്ടി അഫയേഴ്‌സ് ദിലീപ് ചൗഹാന്‍ പറഞ്ഞു.

കാലിക്കട്ട് മെഡിക്കല്‍ കോളജില്‍ നിന്നു 45 വര്‍ഷം മുന്‍പ് മെഡിക്കല്‍ ബിരുദമെടുത്ത ഡോ. ശ്രീദേവി മേനോന്‍ നാലര പതിറ്റണ്ടിന്റെമെഡിക്കല്‍ പ്രാക്ടീസ് അനുഭവങ്ങള്‍ പങ്കുവെച്ചു. മെഡിക്കല്‍ പ്രൊഫഷന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നവര്‍ പറഞ്ഞു. അത് ഏറെ നന്മകള്‍ നല്‍കി. കുടിയേറ്റക്കാര്‍ക്ക് ന്യൂയോര്‍ക്ക് ഭേദപ്പെട്ട സ്ഥലമാണെന്നാണു തന്റെ അഭിപ്രായം.എവിടെയും നിങ്ങള്‍ സ്വാഗതം ചെയ്യപ്പെടും. നീതിപൂര്‍വമായ പെരുമാറ്റമാണ് തനിക്ക് ലഭിച്ചിട്ടുള്ളത്.

തന്റെ ഭര്‍ത്താവ് അറുപതു വയസുള്ളപ്പോള്‍ കര്‍ണ്ണാടക സംഗീതം രചിക്കാനാരംഭിച്ചതും അവര്‍ ചൂണ്ടിക്കാട്ടി. പലതും ആല്‍ബമാക്കി.

പണത്തിനു പുറകെ പോകരുതെന്നും പണം നിങ്ങളെ തേടിവരുമെന്നും അവര്‍ പുതിയ തലമുറയെ ഉപദേശിച്ചു. നിങ്ങള്‍ പേഷ്യന്റ് ആണെങ്കില്‍ ഡോക്ടര്‍ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതേ രീതിയില്‍ തന്നെ രോഗിയെ നിങ്ങളും പരിചരിച്ചിരിക്കണം. ഈ രാജ്യത്തെ നമ്മുടെ സ്വന്തം രാജ്യമായി സേവിക്കുന്നതോടൊപ്പം മാതൃരാജ്യത്തേയും മറക്കരുത്- അവര്‍ പറഞ്ഞു.

ഡോക്ടറും ശാസ്ത്രജ്ഞനും എഴുത്തുകാരനുമെന്ന നിലയിലൊക്കെ പ്രാഗത്ഭ്യം തെളിയിച്ച ഡോ. പിച്ചുമണിയുടെ ജീവിത ചിത്രം ഡോ. രാമചന്ദ്രന്‍ നായര്‍ അവതരിപ്പിച്ചു.

ഇന്ത്യയില്‍ ഇപ്പോള്‍ കാന്‍സര്‍ കൂടുതലായി ഉണ്ടെങ്കിലും ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതു കുറഞ്ഞ ശതമാനമാണെന്നു ഡോ. പിച്ചുമണി പറഞ്ഞു. കാന്‍സര്‍ കൂടുതല്‍ വ്യാപിക്കുന്നതിനു കാരണം പാശ്ചാത്യവത്കരണവും ഭക്ഷണത്തിലെ റെഡ്മീറ്റ് ഉപയോഗവുമാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

യോഗ, മെഡിറ്റേഷന്‍, വെജിറ്റേറിയനിസം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇതു ഹിന്ദുമതവുമായി ബന്ധപ്പെട്ട കാര്യമല്ല. മതപരമായത് പിന്നീടാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടയപ്പോള്‍ യോഗ നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോകുന്നു.

ആയര്‍വേദം ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ അല്ല. പകരം കോംപ്ലിമെന്ററി മെഡിസിന്‍ ആണ്. പല രോഗങ്ങള്‍ക്കും ആയുര്‍വേദം ഉത്തമമാണ്. എല്ലാത്തിനുമല്ല. ഉദാഹരണത്തിന് ടൈഫോയിഡോ, ന്യൂമോണിയോ ഒക്കെ വന്നാല്‍ അലോപ്പതി ഡോക്ടറെ തന്നെയാണ് സമീപിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് സര്‍ജറി ഇന്ത്യയില്‍ ഏറെ വികാസം പ്രാപിച്ചിട്ടുണ്ട്. രണ്ടുതരമല്ല 17 തരം പ്രമേഹം ഉണ്ടെന്നാണ് ആയര്‍വേദം പറയുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

1961-ല്‍ തിരുവനന്തപുരത്തുനിന്ന് മെഡിക്കല്‍ ബിരുദം നേടി അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ മെഡിസിന്‍, ഗ്യാസ്ട്രോ എന്ററോളജി പ്രൊഫസറായിരുന്ന അദ്ദേഹം ഇപ്പോഴും ജോലി ചെയ്യുന്നതിന്റെ കാരണവും പറഞ്ഞു. ജോലിയില്‍ തനിക്ക് ബോസ് ഉണ്ട്. ജോലിയില്ലാതെ വീട്ടിലിരുന്നാല്‍ ഭാര്യ പ്രേമ ആയിരിക്കും ബോസ്. അതുവേണ്ട എന്നു കരുതി. അതിനാല്‍ റിട്ടയര്‍മെന്റ് എന്നതിനെപ്പറ്റി ചിന്തിക്കുന്നു തന്നെയില്ല- യുവത്വത്തിന്റെ പ്രസരിപ്പ് കൈവിടാതെ അദ്ദേഹം പറഞ്ഞു.

കണ്‍വന്‍ഷന്‍ ഡയമണ്ട് സ്പോണ്‍സറായി ക്വീന്‍സില്‍ നിന്നുള്ള പ്രമുഖ ഫൈനാന്‍ഷ്യല്‍ അഡൈ്വസറും സാമൂഹിക പ്രവര്‍ത്തകനുമായ സാബു ലൂക്കോസ് ചടങ്ങില്‍ ചെക്ക് പ്രസിഡന്റിനെഏല്‍പിച്ചു.

ഡോ. അനു പ്രിയ, ഡോ. സുധീര്‍ പരീഖിനേയും, ഡോ. നിഷ പിള്ള ദിലീപ് ചൗഹാനേയും, ഡോ. സിനി പത്രോസ്, ഡോ. ശ്രീദേവി മേനോനേയും പരിചയപ്പെടുത്തി. 

ജോര്‍ജ് ഏബ്രഹാം, കോരസണ്‍ വര്‍ഗീസ്, ജോര്‍ജ് ജോസഫ് എന്നിവര്‍ ആശംസകള്‍ നേറ്ന്നു 

കണ്‍വന്‍ഷന്റെ പ്രധാന വിവരങ്ങള്‍ ഡോ. അലക്സ് മാത്യു വിവരിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. റെസിഡന്റ്‌സിനു 300 ഡോളര്‍ മാത്രം.

ഇതാദ്യമായി പുതിയ തലമുറയ്ക്കുവേണ്ടി അവര്‍ തന്നെ നേതൃത്വം കൊടുക്കുന്ന പരിപാടികളാണ്. പ്രമുഖരായ രണ്ട് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍മാര്‍ യുവജനയ്ക്കായി കണ്‍വന്‍ഷന് എത്തുന്നു.

വിമന്‍ ഇന്‍ മെഡിസിന്‍ സെമിനാറാണ് മറ്റൊന്ന്. നോര്‍ത്ത് വെല്‍ ഗ്രൂപ്പിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷ പിള്ള, സ്റ്റോണിബ്രൂക്ക് മെഡിക്കല്‍ സ്‌കൂള്‍ ഡീന്‍ ഡോ. ലത ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഹെല്ത്ത് ഇന്നവേഷന്‍സ് ആന്‍ഡ് ഗ്ലോബല്‍ ഹെല്ത്ത് കെയര്‍ എന്ന വിഷയത്തെപ്പറ്റി ഡോ. ആന്റണി സത്യദാസ് സെമിനാര്‍ നടത്തും. ഓപ്പിയോഡ് പ്രശ്നത്തെപ്പറ്റിയാണ് മറ്റൊരു സെമിനാര്‍.

പങ്കെടുക്കുന്നവര്‍ക്ക് എല്ലാ ദിവസമോ ഒരു ദിവസം മാത്രമോ അല്ലെങ്കില്‍ ഒരു പ്രോഗ്രാമിനു മാത്രമോ പങ്കെടുക്കാന്‍ അവസരമുണ്ട്.

ആദ്യ ദിനത്തിലെ (ജൂലൈ 25) പരിപാടികള്‍ക്ക് ദി ടെമ്പസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ന്യൂയോര്‍ക്കിനെ ചുറ്റുന്ന കപ്പല്‍ യാത്രയാണിത്. ഡിന്നറും കലാപരിപാടികളും കപ്പലിലാണ്.

ജൂലൈ 26-ലെ പരിപാടികള്‍ യൂഫോറിയ. സി.എം.ഇ ക്ലാസുകള്‍, യുവജനതയുടെ പോസ്റ്റര്‍ അവതരണം, വനിതാ സെമിനാര്‍, സാഹിത്യ സമ്മേളനം എന്നിവയ്ക്കു പുറമെ വൈകിട്ട് കലാപരിപാടികള്‍- എകെഎംജി ഗോട്ട് ടാലന്റ്.

ജൂലൈ 27-നു സിഎംഇ ക്ലാസുകളും സെമിനാറുകളും, വൈകിട്ട് ഗാലാ നൈറ്റ്, ധ്വനി തരംഗം, ശ്വേതാ മോഹനും വിധു പ്രതാപും അവതരിപ്പിക്കുന്ന ഗാനമേള, ബിജു ധ്വനി തരംഗിന്റെ കലാപരിപാടികള്‍.

ഡോക്ടര്‍മാര്‍ക്കിടയില്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ ബിസിനസുകാര്‍ക്ക് കണ്‍വന്‍ഷനില്‍ അവസരമുണ്ടാകും.
ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്ഡോ. പിച്ചുമണിയേയും ഡോ. ശ്രീദേവി മേനോനെയും ആദരിച്ച് എ.കെ.എം.ജി കണ്‍ വന്‍ഷന്‍ കിക്ക് ഓഫ്
Join WhatsApp News
Mathew V. Zacharia.Former NY State school Board Member(1993-2002) 2019-05-25 12:28:04
Dr.C.S.Pitchumony: an authentic pioneer of Keralites and the most active person forming the Kerala Samajam of Greater New York, with whom I had so much respect . Well deserved person in Academia. Happy to note his achievement. All the blessing. Mathew V. Zacharia,New Yorker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക