Image

എന്റെ അശോകവനി (ചിത്ര നായര്‍)

ചിത്ര നായര്‍ Published on 24 May, 2019
എന്റെ അശോകവനി (ചിത്ര നായര്‍)
വിണ്ണിന്‍ താരക പൂവുകള്‍ കൊണ്ട് 
ചന്ദമാര്‍ന്നൊരു സ്വര്‍ഗ്ഗമേ 
സ്വര്‍ഗ്ഗലാവണ്യ തീരത്തില്‍ നിന്നും 
നിര്‍ഗളിക്ക നീ നിശീഥിനീ 
വെണ്മയാര്‍ന്നൊരു രാത്രി ഗന്ധത്തിന്‍  മുല്ലവള്ളി തന്‍ 
ചോട്ടിലെക്കോടിയെത്തുന്ന  മന്ദ മാരുത  
ഗന്ധമായ് എന്നില്‍ നീ നിറയവെ 
വിശ്വഭാവന തംബുരു മീട്ടി 
സ്‌നേഹ മന്ത്രങ്ങള്‍ മീട്ടുബോള്‍  
എന്‍ മഴക്കാറില്‍ സ്‌നേഹബാഷ്പങ്ങള്‍ 
വര്‍ഷമായി വിരിഞ്ഞിടുന്നു 

ഒഴുകി ഇതാ  ഈ ഭൂമിയില്‍ 
അത് വര്‍ഷ മാസത്തെ തുള്ളികളായി 
വെള്ളത്തെറ്റികള്‍ പൊന്നശോകവും 
പൊന്‍തളിര്‍ ഇല തഴുകവെ 
പാതി വിടര്‍ന്നൊരാ പവിഴമല്ലികള്‍ 
എന്റെ മനസ്സില്‍ നക്ഷത്രങ്ങളായി വിരിഞ്ഞ് നിന്നു 

കൂവളത്തിന്‍ ' പുണ്യം ' കണ്‍കുളിര്‍ക്കെ കണ്ടു ഞാന്‍ ഇന്നു  പുലരിയില്‍ 
ചന്ദ്രനും സൂര്യനും നവഗ്രഹങ്ങളും 
സ്മൃതികളായ്  എന്നില്‍ പ്രകാശിച്ചിടുമ്പോള്‍ 
മണ്ണില്‍ അഭയം തിരക്കുന്ന വേരുകളായ് 
ബ്രഹ്മിയും തേടി എന്‍ മനസു ഉഴലിടുന്നു 
ജീവന്റെ ജീവനെ സ്പന്ദികുമോ നീ 
ഒരു 'മാത്ര ' യെങ്കിലുമാ വൈദേഹി മോഹിച്ചു 

നൊംബരം  ഇടറുന്ന നനഞ്ഞ മിഴിയോടെ 
മുഗ്ദ്ധ നൈര്‍മ്മല്യം ആയി എന്‍ മാനസം 

ഒരുപാട് നാളുകള്‍ വഴിമാറി 
മനം നൊന്തു അറിയാതെ ഒരുവിടുമ്‌ബോള്‍ 
ആ പിഞ്ചു ഇതളുകള്‍ ദള മര്‍മ്മരങ്ങളായി 
ഇവളോട് ഒരു വാക്ക് മന്ത്രിക്കുമോ 
വിരഹ മേഘം ശ്യാമ ഭംഗികള്‍ 
തീര്‍ക്കുന്നു മറ്റൊരു മഴവില്ലു പോലെ നിന്നു നീയും .

ആത്മിക 

എന്റെ അശോകവനി (ചിത്ര നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക