Image

സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ ക്‌നാനായ മിഷനില്‍ പ്രഥമ തിരുനാളും അഭിവന്ദ്യ കുര്യന്‍ വയലുങ്കല്‍ പിതാവിന് സ്വീകരണവും .

ജിമ്മി ജോസഫ് Published on 21 May, 2019
സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍  ക്‌നാനായ മിഷനില്‍ പ്രഥമ തിരുനാളും അഭിവന്ദ്യ കുര്യന്‍ വയലുങ്കല്‍ പിതാവിന് സ്വീകരണവും .
ഇംഗ്ലണ്ടിലെ രണ്ടാമത് ക്‌നാനായ മിഷനായി ഉല്‍ഘാടനം ചെയ്യപ്പെട്ട സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ ക്‌നാനായ മിഷനില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുന്നാള്‍ ജൂണ്‍ 23 തിയതി ഞായറാഴ്ച നടത്തപ്പെടുന്നു. യു കെ കെ സി എ കെന്റ് റീജിയണിലെ 5 യൂണിറ്റുകളും തങ്ങളുടെ ഇടവകയുടെ പ്രഥമ തിരുന്നാളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . പാപ്പുവ ന്യൂ ഗിനിയിലെ അപ്പസ്‌തോലിക് ന്യൂഷോ അഭിവന്ദ്യ കുര്യന്‍ വയലുങ്കില്‍ പിതാവിന്  ഇംഗ്ലണ്ടിന്റെ ഉദ്യാന നഗരിയായ കെന്റിലേക്കു വസന്തം ഇതള്‍ വിരിയുന്ന സമയത്തു സ്‌നേഹോഷ്മളമായ സ്വീകരണം നല്കാന്‍ ഒരുങ്ങുകയാണ് കെന്റിലെ ക്‌നാനായ ജനത. രാജപുരം , കല്ലാര്‍, n r സിറ്റി, സേനാപതി  എന്നീ കേരളത്തിലെ കുടിയേറ്റ ഇടവകകളിലും കൊറിയ , ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് , ബംഗ്ലാദേശ് , ഹംഗറി , ഈജിപ്ത്  എന്നീ വിദേശ രാജ്യങ്ങളിലും ത്യാഗപൂര്‍ണ്ണമായ സുവിശേഷ വേലകളിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിച്ച അഭിവന്ദ്യ വയലുങ്കില്‍ പിതാവ് കെന്റ് ക്‌നാനായകുടിയേറ്റ ജനതയെ സന്ദര്ശിക്കാനെത്തുന്ന അനുഗ്രഹ മുഹൂര്‍ത്തങ്ങള്‍ക്കു മുന്‍പില്‍ ആദരവോടെ നമ്രശിരസ്‌കരാവുകയാണ് സെന്റ് ജോണ്‍ പോള്‍ 2nd ക്‌നാനായ മിഷന്‍ അംഗങ്ങള്‍. 

ഔര്‍ ലേഡി ഓഫ് ജില്ലിങ്ങാം പള്ളിയില്‍ വച്ച് ജൂണ്‍  23 തിയതി കൃത്യം 3  മണിക് വയലുങ്കില്‍ പിതാവിന് സ്വീകരണവും തുടര്‍ന്ന് തിരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നതുമാണ് . 

തിരുന്നാളിന്റെ വിജയത്തിനായി ഇടവക വികാരി റവ.ഫാ. ജോഷി കൂട്ടുങ്ങല്‍ , ജനറല്‍ കണ്‍വീനര്‍ ടോമി പട്യാലില്‍, ട്രസ്റ്റിമാരായ ആല്‍ബി കുടുംബകുഴിയില്‍, സിറിള്‍ പടപുരക്കല്‍, സിജു മഠത്തിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു . 

സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍  ക്‌നാനായ മിഷനില്‍ പ്രഥമ തിരുനാളും അഭിവന്ദ്യ കുര്യന്‍ വയലുങ്കല്‍ പിതാവിന് സ്വീകരണവും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക